മറുപടി
മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ ഉജ്ജ്വല ജയം. 70 റണ്‍സ് വിജയലക്ഷ്യവുമായി ര@ണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ മായങ്ക് അഗര്‍വാളിന്റെയും ചേതേശ്വര്‍ പൂജാരയുടെയും വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ (35), അജിങ്ക്യ രഹാനെ (27) എന്നിവര്‍ പുറത്താവാതെ നിന്നു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ രഹാനെയാണ് കളിയിലെ താരം.
അഗര്‍വാളിനെ (5) മിച്ചല്‍ സ്റ്റാര്‍ക്കും പൂജാരയെ (3) പാറ്റ് കമ്മിന്‍സും വേഗം മടക്കിയെങ്കിലും ഓസീസ് ബൗളര്‍മാരെ അനായാസം നേരിട്ട രഹാനെ - ഗില്‍ സഖ്യം ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. 51 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഗില്‍ ആണ് മികച്ചുനിന്നത്. 36 പന്തുകളില്‍ നിന്നാണ് ഗില്‍ 35 റണ്‍സ് എടുത്തത്.
ജയത്തോടെ നാല് മത്സരങ്ങള്‍ അടങ്ങിയ പരമ്പര ഇന്ത്യ 1-1ന് സമനില പിടിച്ചു. ജനുവരി ഏഴിന് സിഡ്‌നിയിലാണ് അടുത്ത മത്സരം. രണ്ട@ാം ഇന്നിങ്‌സില്‍ 200 റണ്‍സിനാണ് ആസ്‌ത്രേലിയ പുറത്തായത്. ആസ്‌ത്രേലിയക്കായി കാമറൂണ്‍ ഗ്രീന്‍ (45), മാത്യു വെയ്ഡ് (40) എന്നിവര്‍ തിളങ്ങി. ഇന്ത്യക്കു വേ@ണ്ടി മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റ് വീഴ്ത്തി. 99/6 എന്ന നിലയില്‍ തകര്‍ന്ന് ഇന്നിംഗ്‌സ് തോല്‍വി മുന്നില്‍ ക@ണ്ട ഓസീസിന് വാലറ്റത്തിന്റെ ചെറുത്തുനില്‍പാണ് ലീഡ് സമ്മാനിച്ചത്. രണ്ടാം ടെസ്റ്റിന്റെ തുടക്കം മുതല്‍ തന്നെ മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു.
ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെ കൃത്യമായ സമയത്ത് പുറത്താക്കിയത് കൊണ്ടായിരുന്നു ഓസീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ സാധിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്.
പാറ്റ് കമ്മിന്‍സും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് നടത്തിയ ചെറുത്ത് നില്‍പ്പാണ് ആസ്‌ത്രേലിയയെ ലീഡ് നേടാന്‍ സഹായിച്ചത്.ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 57 റണ്‍സ് നേടി. ബുംറയാണ് ഈ കൂട്ട്‌കെട്ട് ഭേദിച്ചത്. 45 റണ്‍സ് നേടിയ കാമറൂണ്‍ മിക്ള്‍ച ബാറ്റിങാണ് നടത്തിയത്. സിറാജാണ് കാമറൂണ്‍ ഗ്രീനിനെ മടക്കിയത്.
ആദ്യ ദിനം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ആസ്‌ത്രേലിയയെ ഇന്ത്യ 195 റണ്‍സിലൊതുക്കി. ആരും അര്‍ധ സെഞ്ചുറി കാണാതെ മടങ്ങിയ ഇന്നിങ്‌സില്‍ മാര്‍നസ് ലബ്യുഷെയ്‌നായിരുന്നു (48) ഓസീസ് ടോപ്‌സ്‌കോറര്‍. ആസ്‌ത്രേലിയക്കെതിരേയുള്ള ആദ്യ ടെസ്റ്റിലെ തോല്‍വി ഇന്ത്യക്ക് കനത്തതിരിച്ചടിയായിരുന്നു. ഇന്നലത്തെ ജയത്തോടെ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ചെറുതായെങ്കിലും മറുപടി നല്‍കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയാല്‍ മാത്രമേ ഇന്ത്യക്ക് ആസ്‌ത്രേലിയയോട് മധുരപ്രതികരാം ചെയ്യാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."