പ്യോങ്യാങ്ങില് കൊറിയന്‍ ഉന്നതതല യോഗം ചേര്‍ന്നു
പ്യോങ്യാങ്: ഉത്തര കൊറിയയില്‍ ഉന്നതതല കൊറിയന്‍ യോഗം ചേര്‍ന്നു. കഴിഞ്ഞമാസം ഇരുകൊറിയകളുടെയും നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. ഉ.കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങില് നടന്ന യോഗത്തില്‍ ദ.കൊറിയ യൂനിഫിക്കേഷന്‍ മന്ത്രി ചോ മ്യോങ്-ഗ്യോന്‍, കൊറിയന്‍ രാജ്യങ്ങള്‍ തമ്മിലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ ചുമതലയുള്ള മുതിര്‍ന്ന ഉ.കൊറിയന്‍ ഉദ്യോഗസ്ഥന് റി സണ്‍ ഗ്വോങ് എന്നിവരാണു യോഗത്തില്‍ പങ്കെടുത്ത പ്രമുഖര്‍. യോഗത്തിന്റെ വിശദവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
യോഗത്തിനായി വ്യാഴാഴ്ച തന്നെ ദ.കൊറിയന്‍ സംഘം പ്യോങ്യാങിലെത്തിയിരുന്നു. 2007ല്‍ നടന്ന കൊറിയന്‍ ഉച്ചകോടിയുടെ വാര്‍ഷികം കൂടിയായിരുന്നു അന്ന്. ഉച്ചകോടിയുടെ വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ദ.കൊറിയന്‍ സംഘം പങ്കെടുത്തു.
കഴിഞ്ഞ മാസം പ്യോങ്യാങില്വച്ചു തന്നെയാണ് ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്നും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഇത് ഇരുവരുടെയും മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു. ഇതില്‍ ആണവനിരായുധീകരണം, സൈനിക ഭീഷണി കുറയ്ക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."