ലാത്തിച്ചാര്‍ജിനെ ന്യായീകരിച്ചിട്ടില്ല, അമര്‍ഷമുള്ളവര്‍ പോസ്റ്ററൊട്ടിച്ചല്ല പ്രതികരിക്കേണ്ടതെന്ന് താക്കീത് നല്കി കാനം
കൊച്ചി: സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ താന്‍ നടത്തിയ പ്രതികരണത്തിന് പോസ്റ്ററൊട്ടിച്ചല്ല പ്രതികരിക്കേണ്ടതെന്ന് പ്രതിഷേധക്കാര്‍ക്ക് താക്കീത് നല്കി കാനം രാജേന്ദ്രന്.
സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരായ പൊലിസ് ലാത്തി ചാര്‍ജിനെ താന്‍ ന്യായീകരിച്ചിട്ടില്ലെന്നും കാനം വ്യക്തമാക്കി. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് വന്ന ശേഷം പ്രതികരിക്കാമെന്നാണ് പറഞ്ഞതെന്നും മലക്കം മറിഞ്ഞാണ് കാനം പ്രതികരിച്ചത്.
ലാത്തിച്ചാര്‍ജിനെ കുറിച്ച് താന്‍ നടത്തിയ പ്രതികരണത്തില്‍ അതൃപ്തി ഉള്ളവര്‍ പോസ്റ്റര്‍ ഒട്ടിച്ചല്ല, ജനറല്‍ ബോഡിയിലാണ് അഭിപ്രായം പറയേണ്ടതെന്നും കാനം കൊച്ചിയില്‍ പ്രതികരിച്ചു.
അതേ സമയം കാനത്തിനെതിരായി പാര്ട്ടിക്കാര് പോസ്റ്റര്‍ പതിക്കില്ലെന്ന് മന്ത്രി പി തിലോത്തമന് പറഞ്ഞു. പ്രശ്നം സങ്കീര്‍ണമാക്കാന്‍ പാര്‍ട്ടി ശത്രുക്കളാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."