ഓക്സിജന്‍ ശ്വസിക്കുകയും പുറന്തള്ളുന്നതുമായ ഏക ജീവി പശുവാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി; പിന്നാലെ ട്രോള്‍ മഴയും
ഡെറാഡൂണ്‍: ഓക്സിജന്‍ ശ്വസിക്കുകയും പുറന്തള്ളുന്നതുമായ ഏക ജീവി പശുവാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രവേന്ദ്ര സിങ് റാവത്ത്. ശ്വസനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ക്ക് പശുക്കളെ മസാജ് ചെയ്താല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡെറാഡൂണിലെ ഒരു ചടങ്ങില്‍ പശുവിന് പാലിന്റെയും മൂത്രത്തിന്റെയും ഔഷധഗുണങ്ങളെ പ്രശംസിച്ച് നടത്തിയ അദ്ദേഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. പശുവിനെ മസാജ് ചെയ്യുന്നത് ശ്വാസതടസവുമായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് പറയുന്ന അദ്ദേഹം പശുവുമായി ഇടപെട്ടുനിന്നാല് ക്ഷയരോഗം വരാനുള്ള സാധ്യത കുറവാണെന്നും പറയുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന് രംഗത്തെത്തി. ഉത്തരാഖണ്ഡിലെ ജനങ്ങളുടെ പൊതുവിശ്വാസമാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനിടെ മുഖ്യമന്ത്രിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ട്രോളുകളും വന്നുതുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."