എരുമക്ക് മൈക്ക് കൊടുത്ത് ചോദ്യം ചോദിച്ച് മാധ്യമപ്രവര്‍ത്തകന്‍; പാകിസ്താനില്‍ നിന്നുള്ള വിഡിയോ വൈറലാകുന്നു
കറാച്ചി: എരുമകളുടെ പ്രശ്‌നങ്ങളറിയാന്‍ പാകിസ്താനില്‍ മാധ്യമ പ്രവര്‍ത്തകന്റെ വ്യത്യസ്ത റിപ്പോര്‍ട്ടിങ്. നഗരത്തില്‍ അലഞ്ഞുതിരിയുന്ന എരുമകളുടെ കഷ്ടപ്പാടിനെക്കുറിച്ച് അറിയാനായി ജിയോ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ അമിന്‍ ഹഫീസ് മൈക്കുമായി നേരെ ചെന്നത് എരുമകളുടെ അടുത്തേക്കാണ്. നഗരത്തില്‍ കാല്‍നടയാത്രക്കാര്‍ക്കായി ഉണ്ടാക്കിയ ഫുട് ഓവര്‍ ബ്രിഡ്ജിലൂടെയുള്ള യാത്ര എളുപ്പമാണോ ബുദ്ധിമുട്ട് ആണോ എന്നായിരുന്നു അലഞ്ഞുതിരിയുന്ന എരുമകളിലൊന്നിന് നേരെ മൈക്ക് നീട്ടി അമിന്റെ ചോദ്യം.
ചോദ്യം കേട്ട എരുമ ഒന്ന് അമറിയശേഷം സ്ഥലംവിട്ടപ്പോള്‍ 'മൃഗങ്ങള്‍ക്ക് ഓവര്‍ബ്രിഡ്ജിന്റെ പടികള്‍ കയറുന്നത് ബുദ്ധിമുട്ടാണെന്നാവും എരുമ മിക്കവാറും ഉത്തരം പറഞ്ഞത്' എന്നാണ് അമിന്റ നര്‍മത്തോടെയുള്ള മറുപടി. കന്നുകാലികള്‍ നിയമം പാലിച്ച് ഓവര്‍ ബ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ മനുഷ്യര്‍ മതില്‍ ചാടി പോകുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഇത്തരം വാര്‍ത്തകള്‍ നര്‍മത്തിന്റെ മേമ്പൊടിയോടെ റിപ്പോര്‍ട്ട് ചെയ്യുന്ന അമീന്‍ തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."