ബേപ്പൂര്‍ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി
ഫറോക്ക്: സംസ്ഥാനത്തെ എല്ലാ ഭവനങ്ങളിലും വൈദ്യതിയെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി ബേപ്പൂര്‍ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി പ്രഖ്യാപിച്ചു. കടലുണ്ടി മണ്ണൂര്‍ വളവില്‍ നടന്ന ചടങ്ങില്‍ വി.കെ.സി മമ്മദ് കോയ എം.എല്‍.എയാണ് പ്രഖ്യാപനം നടത്തിയത്.
പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ 458 വീടുകളില്‍ വയറിങ് നടത്തി വൈദ്യുതീകരിച്ചു.എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു 20 ലക്ഷം രൂപയും കെ.എസ്.ഇ.ബിയുടെ ഫണ്ടും വിനിയോഗിച്ചതിനൊപ്പം ജീവനക്കാര്‍, സാമൂഹ്യ സന്നദ്ധസംഘടനകള്‍ തുടങ്ങിയവരുടെ സഹായങ്ങളും പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി ലഭ്യമായി. 20ഓളം വീടുകള്‍ വിവിധ സംഘടനകളുടെ സഹായത്തോടെ വയറിങ് നടത്തി വൈദ്യുതീകരിച്ചു.
കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ അജയകുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി വിശിഷ്ടാതിഥിയായി. വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, കോര്‍പറേഷന്‍ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.സി രാജന്‍, ജില്ലാ പഞ്ചായത്ത് അംഗം ഭാനുമതി കക്കാട്ട്, എം. ചായിച്ചുട്ടി, വി. മുഹമ്മദ് ഹസ്സന്‍, ഷാഫി ചാലിയം, ബഷീര്‍ കുണ്ടായിത്തോട്, സുരേന്ദ്രന്‍, കെ.സി അന്‍സാര്‍, പി. ഗംഗാധരന്‍, എന്‍. പ്രശാന്ത് കുമാര്‍, പൊറ്റത്തില്‍ ബാലകൃഷ്ണന്‍, മുസ്തഫ, സലീം വേങ്ങാട്ട്, കലാം കടുവാനത്ത്, പി. ബൈജു സംസാരിച്ചു.
കോഴിക്കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.ബി സ്വാമിനാഥന്‍ സ്വാഗതവും അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ആര്‍. ലേഖാറാണി നന്ദിയും പറഞ്ഞു. ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി.പി മനോജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പരിപാടിയുടെ മുന്നോടിയായി വിശിഷ്ടാതിഥികളെ ആനയിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."