HOME
DETAILS
MAL
വയലില്‍ വളയം തിരിച്ച സുനീറ ഇനി മൊറയൂരില്‍ ഭരണം നിയന്ത്രിക്കും
backup
December 31 2020 | 03:12 AM
എ.പി അശ്റഫ്
വള്ളുവമ്പ്രം (മലപ്പുറം): വയല്‍ ഉഴുതുമറിക്കാന്‍ ട്രാക്ടറിന്റെ വളയം തിരിച്ച സുനീറ ഇനി ഗ്രാമ പഞ്ചായത്തിന്റെ ഭരണചക്രം തിരിക്കും. മലപ്പുറം ജില്ലയിലെ മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പൊറ്റമ്മല്‍ സുനീറയാണ് കാര്‍ഷിക രംഗത്തെ അംഗീകാരത്തിനിടയില്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിലെ എട്ടാം വാര്‍ഡ് അരിമ്പ്രയില്നിന്ന് ലീഗ് സ്ഥാനാര്‍ഥിയായാണ് വിജയിച്ചത്. തുടര്‍ച്ചായായി മൂന്നാം തവണയാണ് സുനീറ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.ഇ
മഹിളാ കിസാന്‍ ശാക്തീകരണ പരിയോജന മലപ്പുറം ബ്ലോക്ക് പ്രസിഡന്റായി സേവനം ചെയ്യുന്ന സുനീറ സ്വന്തമായി കാര്‍ഷിക വൃത്തിയ്ക്ക് ഉപയോഗിക്കുന്ന ട്രാക്ടര്‍, കൊയ്ത്തുയന്ത്രം തുടങ്ങിയവ സ്വയം പ്രവര്‍ത്തിപ്പിക്കുകയും മറ്റു കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്ത് ശ്രദ്ധേയയായിരുന്നു. മലപ്പുറം നോര്‍ത്ത് വുമണ്‍ ലേബര്‍ ബാങ്ക് ഫെഡറേഷന് കോഡിനേറ്റര്‍, മൊറയൂര്‍ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അംഗം, വനിതാ ലീഗ് ജില്ലാ കമ്മിറ്റി അംഗം, നിര്‍മാണ തൊഴിലാളി എസ്.ടി.യു യൂനിറ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഭര്‍ത്താവിന്റെ വിയോഗത്തോടെ കുടുംബ ഭാരവും സുനീറയുടെ ചുമലിലാണ്. വിദ്യാര്‍ഥികളായ ജസീല്‍, ബിന്‍സി റിഫ്ലി എന്നിവരാണ് മക്കള്‍. പതിനെട്ടാം വാര്‍ഡ് ഒഴുകൂര്‍ കുന്നക്കാട്ടുനിന്നുള്ള ജലീലാണ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."