പായ് വഞ്ചി മത്സരത്തിനിടയില്‍ പരുക്കേറ്റ നാവികന് അഭിലാഷ് ടോമിയെ ഇന്ത്യയിലെത്തിച്ചു
വിശാഖപട്ടണം: ഗോള്‍ഡന്‍ ഗ്ലോബ് പായ് വഞ്ചി മത്സരത്തിനിടയില്‍ അപകടത്തില്‍പ്പെട്ട മലയാളി നാവികന് അഭിലാഷ് ടോമിയെ ഇന്ത്യയിലെത്തിച്ചു.
ഇന്നലെ ഐ.എന്‍.എസ് സത്പുരയില്‍ സുരക്ഷിതമായാണ് അദ്ദേഹത്തെ വിശാഖപട്ടണത്ത് എത്തിച്ചത്. ശക്തമായ കാറ്റില്‍ പായ് വഞ്ചിയുടെ തുരിയ തകര്‍ന്ന് നട്ടെല്ലിന് പരുക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹം സഹായം അഭ്യര്‍ഥിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയിലായിട്ടുപോലും അദ്ദേഹത്തെ സുരക്ഷിതമായി രക്ഷപ്പെടുത്തി ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ എത്തിച്ചു. തുടര്‍ന്ന് ഇവിടെ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്നലെ വൈകുന്നേരത്തോടെയാണ് ഇന്ത്യയിലെത്തിച്ചത്.
തുടര്‍ന്ന് വ്യോമസേനാ കപ്പലായ ഐ.എന്‍.എച്ച്.എസ് കല്യാണിയില്‍ അദ്ദേഹത്തെ കിഴക്കന്‍ നാവിക സേനാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യയിലെത്തിയ അദ്ദേഹത്തെ വൈസ് അഡ്മിറല്‍ കരംഭീര്‍ സിങ് സ്വീകരിച്ചു. വെള്ളിയാഴ്ച പുറപ്പെട്ട കപ്പല്‍ മുംബൈ തുറമുഖത്ത് എത്തിക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീടാണ് വിശാഖ പട്ടണത്തേക്ക് ദിശമാറ്റിയത്.
മത്സരത്തിനിടയില്‍ അപകടത്തില്‍പ്പെട്ട അദ്ദേഹം സാറ്റ് ലൈറ്റ് ഫോണ്‍ വഴിയാണ് സഹായം അഭ്യര്‍ഥിച്ചത്. തുടര്‍ന്ന് ഇന്ത്യക്കു പുറമെ ഫ്രാന്‍സിന്റേയും നാവികസേന രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തി.
അഭിലാഷ് ടോമിയെ ആദ്യമായി കണ്ടെത്തുന്നത് ഇന്ത്യന്‍ വ്യോമസേനാ വൈമാനികരാണ്. മൗറീഷ്യസിനോട് ചേര്‍ന്ന കടലില്‍ കണ്ടെത്തിയ അദ്ദേഹത്തെ ഫ്രഞ്ച് മത്സ്യബന്ധന ബോട്ടായ ഒസിരിസിലാണ് രക്ഷപ്പെടുത്തി ആംസ്റ്റര്‍ ഡാം ദ്വീപില്‍ എത്തിച്ചത്. അവിടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."