ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പ്രക്രിയക്കാണ് രാജ്യം തയ്യാറെടുക്കുന്നത്; കിംവദന്തികള്‍ക്ക് ചെവി കൊടുക്കരുതെന്നും പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പ്രക്രിയക്കാണ് രാജ്യം തയാറെടുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ രാജ്‌കോട്ടില്‍ എയിംസിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'രാജ്യത്തെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്. അടുത്ത വര്‍ഷം ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പ്രക്രിയക്കാണ് രാജ്യം തയാറെടുക്കുന്നത്' - മോദി പറഞ്ഞു. ആരോഗ്യ രംഗത്തെ ഇന്ത്യയുടെ റോള്‍ ശക്തപ്പെടുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വെല്ലുവിളികള്‍ നിറഞ്ഞ വര്‍ഷമാണ് കടന്നു പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ എത്തുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
എയിംസിനായി 201 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 1,195 കോടി മുടക്കിയാണ് എയിംസ് നിര്‍മിക്കുന്നത്. 2022 പകുതിയോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 125 എം.ബി.ബി.എസ് സീറ്റുകളും 60 നഴ്‌സിങ് സീറ്റുകളും എയിംസിലുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."