കര്‍ണാടകയില്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് ജെ.ഡി.എസിലെ ഒരു വിഭാഗം
ബംഗളൂരു: ഭരണപ്രതിസന്ധി തുടരുന്ന കര്‍ണാടകത്തില്‍ ബി.ജെ.പി.ക്ക് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് ജെ.ഡി.എസിലെ ഒരുവിഭാഗം രംഗത്തെത്തി. ആവശ്യമുന്നയിച്ച് ഒരു വിഭാഗം ജെ.ഡി.എസ് എം.എല്‍.എമാര്‍ എച്ച്.ഡി കുമാര സ്വാമിയെ കണ്ടു. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമി വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം ഉയര്‍ന്നതെന്ന് ജെ.ഡി.എസ് നേതാവും മുന്‍ മന്ത്രിയുമായ ജി.ടി ദേവഗൗഡ പറഞ്ഞു.
കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരിന് ഭരണം നഷ്ടപ്പെട്ടതിന്റെ നാലാം ദിവസം ഭാവികാര്യങ്ങളെക്കുറിച്ച് ചര്‍ച്ച നടത്താന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു ഒരു വിഭാഗം എംഎല്‍എമാര്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. യോഗത്തില്‍ എം.എല്‍.എമാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തു.
അതേസമയം ഭാവി പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നതെന്നും പ്രതിപക്ഷത്ത് ഇരിക്കാന്‍ ചിലര്‍ ആവശ്യപ്പെട്ടതായും മറ്റുചിലര്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും ബംഗളൂരു എംഎല്‍എ ദേവഗൗഡ യോഗത്തിനു ശേഷം പറഞ്ഞു. വിഷയത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ എച്ച്.ഡി കുമാരസ്വാമിയെ തിരഞ്ഞെടുത്തെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."