ഈ വിദ്യാര്‍ഥിനികളുടെ പോരാട്ടം ഇനി ഹൈക്കോടതിയില്‍; രണ്ടിലൊരു തീരുമാനം അവര്‍ക്ക് അറിയണം
ചണ്ഡിഖണ്ഡ്: ഹരിയാനയിലെ ഒരുകൂട്ടം വിദ്യാര്‍ഥിനികള്‍ ഇനി ഹൈക്കോടതിയുടെ നിയമവ്യവഹാരങ്ങള്‍ പഠിക്കുകയാണ്. പൂവാലന്മാരുടെ നിരന്തരമുള്ള ഇനിയും ഇവര്‍ക്ക് സഹിക്കാനാകില്ല. അത്രമേല്‍ സഹിച്ചിട്ടുണ്ടെന്നും ഒരുദിവസം പോലും വിട്ടുനില്‍ക്കാതെ എല്ലാ ദിവസവും തങ്ങളെ ശല്യം ചെയ്യുന്നതായി വിദ്യാര്‍ഥിനികള്‍ പറയുന്നു. വിഷയത്തില്‍ സുരക്ഷ ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.
മനേസറിലെ സ്‌കൂളില്‍ ഏഴു മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്ന അഞ്ചു വിദ്യാര്‍ഥിനികളാണ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനൊരുങ്ങുന്നത്. തങ്ങളുടെ സ്‌കൂളില്‍ സുരക്ഷാ ജീവനക്കാരും സ്‌കൂളിനു മതിലും ഇല്ലാത്തതിനാല്‍ ഇത് തങ്ങളെ ശല്യം ചെയ്യുന്നതിന് വഴിയൊരുക്കുന്നു.
ഏകദേശം 600ഓളെ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. എന്നാല്‍ തുറന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളിനു സമീപം മദ്യപരുടെയും മറ്റു സാമൂഹ്യവിരുദ്ധരുടെയും ശല്യം തുടരുകയാണ്. ഇവരുടെ ശല്യം കാരണം ചില പിരീഡുകള്‍ സ്‌കൂളിലെ മറ്റു ക്ലാസിലേക്ക് മാറ്റേണ്ടി വന്നിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. കൃത്യമായ അതിര്‍ത്തിയോ സുരക്ഷയോ ഇല്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധര്‍ക്ക് സ്‌കൂള്‍ പരിസരത്തേക്ക് എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാന്‍ കഴിയുന്ന അവസ്ഥയാണുള്ളത്.
ഇത്തരം പ്രവര്‍ത്തികള്‍ തങ്ങളുടെ വിദ്യാഭ്യാസം നേടാനുള്ള അവകാശത്തെ ലംഘിക്കുന്നുണ്ടെന്നും പ്രാദേശിക സംവിധാനങ്ങള്‍്ക്ക് നേരത്തെ പരാതി നല്‍കിയെങ്കിലും അവര്‍ അവഗണിക്കുകയാണു ചെയ്തതെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു. വിഷയത്തില്‍ ഓഗസ്റ്റ് രണ്ടിനകം വിശദീകരണം നല്‍കാന്‍ ഹരിയാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."