സ്ത്രീശാക്തീകരണം സാധ്യമാകുന്നത്
ഉന്നത വിദ്യാഭ്യാസത്തിലൂടെ: അബ്ദുല്‍ ഹകീം ഫൈസി
ദുബൈ: സ്ത്രീ ശാക്തീകരണം പുതിയ കാലത്തിന്റെ അനിവാര്യതയാണെന്നും ഉയര്‍ന്ന മത-ഭൗതിക വിദ്യാഭ്യാസത്തിലൂടെ മാത്രമേ അതു സാധ്യമാകൂവെന്നും പ്രൊഫ. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി. ദുബൈ വാഫി അസോസിയേഷനും എസ്.കെ.എസ്.എസ്.എഫ് ദുബൈ കമ്മിറ്റിയും സംയുക്തമായി ദുബൈ അല്‍ ഉവൈസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര മുസ്ലിം കമ്യൂണിറ്റീസ് കോണ്‍ഗ്രസിനു കീഴില്‍ വിവിധ രാജ്യങ്ങളിലെ 15 അംഗ സമിതിയിലെ ഇന്ത്യയില്‍നിന്നുള്ള ഏക പ്രതിനിധിയായി യു.എ.ഇ സഹിഷ്ണുത മന്ത്രാലയത്തിന്റെ പ്രത്യേക ക്ഷണപ്രകാരം യു.എ.ഇ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ദുബൈ എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഫൈസി അധ്യക്ഷനായി. ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സെയ്ത് മുഹമ്മദ് നിസാമി അനുസ്മരണവും ഖത്മുല് ഖുര്‍ആന്‍ പ്രാര്‍ഥനയും നടന്നു. അഹ്മദ് വാഫി കക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. ഇബ്രാഹിം എളേറ്റില്‍, അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, ഇ.കെ മൊയ്തീന് ഹാജി, സയ്യിദ് പൂക്കോയ തങ്ങള്‍, മുസ്തഫ വാഫി അബൂദബി, സയ്യിദ് ഹകീം അല്‍ ബുഖാരി തങ്ങള്‍, സലാം ബാഖവി, ഹാഫിള് ഷുക്കൂര്‍ ഹാജി, അബ്ദു റഹ്മാന് വാഫി, സിറാജുദ്ദീന് വാഫി, ഹാഫിള് നൗഷാദ് വാഫി, അബ്ദു റഹ്മാന് വാഫി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."