HOME
DETAILS

സ്‌കൂളുകളിലെ സ്വദേശിവല്‍ക്കരണം: സാവകാശം വേണമെന്ന് ഉടമകള്‍

  
backup
October 07, 2018 | 6:50 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b2%e0%b5%8d

 


റിയാദ്: രാജ്യത്തെ സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മൂന്നു മാസത്തിനകം വിവിധ തസ്തികകള്‍ സഊദിവല്‍ക്കരിക്കണമെന്ന മന്ത്രാലയ ഉത്തരവിനെതിരേ സ്‌കൂള്‍ ഉടമകള്‍ രംഗത്ത്. ഉത്തരവ് പാലിക്കാന്‍ സാധ്യമല്ലെന്നും ഇതിനായി രണ്ടു വര്‍ഷത്തെ സാവകാശം വേണമെന്നുമാണ് ഉടമകളുടെ ആവശ്യം.
സ്‌കൂളുകളിലെ വിവിധ തസ്തികകള്‍ മൂന്നു മാസത്തിനകം സഊദി വല്‍ക്കരിക്കണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ മന്ത്രി പുറപ്പെടുവിച്ചത്. പരിചയ സമ്പന്നരല്ലാത്തവരെ പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിയമിക്കാന്‍ സാധിക്കില്ലെന്നും നിലവിലെ വിദേശ ജോലിക്കാരുടെ കരാര്‍ അവസാനിക്കുന്നത് വരെ സമയം നീട്ടണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു.
മന്ത്രാലയത്തിന്റെ ഉത്തരവ് വിദ്യാലയങ്ങള്‍ക്ക് ഭാരിച്ച ബാധ്യതയാണ് വരുത്തി വെക്കുക. നിലവിലുള്ളവരെ കരാര്‍ കാലാവധിക്ക് മുന്‍പ് പിരിച്ചയച്ചാല്‍ കരാര്‍ കാലത്തെ വേതനം നല്‍കാന്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതരാവും. ഇത് സ്വകാര്യ സ്‌കൂളുകള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയും നിയമപരമായ പ്രശ്‌നങ്ങളും വരുത്തിവെക്കും. കൂടാതെ, പുതുതായി ബിരുദമെടുത്ത് പുറത്തിറങ്ങിയ സ്വദേശികളെ പ്രിന്‍സിപ്പല്‍ പോലുള്ള തസ്തികയില്‍ നിയമിക്കുന്നതും പ്രായോഗികമല്ല. ധൃതി പിടിച്ചു ഇത്തരം മേഖലകളില്‍ സഊദിവല്‍ക്കരണം നടപ്പാക്കുന്നത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഉടമകള്‍ വ്യക്തമാക്കി.
വിദേശികള്‍ വ്യാപകമായി ജോലി ചെയ്തിരുന്ന പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, സ്റ്റുഡന്‍സ് കൗണ്‍സിലര്‍, ആക്ടിവിറ്റി കോ-ഓഡിനേറ്റര്‍ എന്നീ തസ്തികകളിലാണ് സ്വദേശികളെ നിയമിക്കണമെന്ന് രണ്ടു ദിവസം മുന്‍പ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്. ഇതിനു പുറമെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം അടക്കമുള്ള ജോലികളില്‍ നിന്നും വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അഹമ്മദ് അല്‍ഈസാ പുറപ്പെടുവിച്ച പ്രത്യേക സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സിയുടെ വാതിലടച്ചു; 1930 തസ്തികകളിൽ എംപ്ലോയ്മെൻ്റ് നിയമനത്തിന് കെ.എസ്.ആർ.ടി.സി

Kerala
  •  a few seconds ago
No Image

ദേശീയപാത അതോറിറ്റി പത്തുവർഷം കടമെടുത്തത് 3.74 ലക്ഷം കോടി; മസാലബോണ്ടുവഴി 3000 കോടി

Kerala
  •  9 minutes ago
No Image

ദാമ്പത്യ തകർച്ച; സംസ്ഥാനത്ത് പ്രതിമാസം 2500ലധികം വിവാഹമോചനക്കേസുകൾ

Kerala
  •  14 minutes ago
No Image

പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ചത് 118 പേര്‍; നഷ്ടപരിഹാരമില്ലാതെ ഇരകള്‍

Kerala
  •  17 minutes ago
No Image

ആരവല്ലി കുന്നുകളിലെ ഖനനം കർശനമായി കൈകാര്യം ചെയ്യുമെന്ന് സുപ്രിംകോടതി;  ഖനനം അനുവദിക്കില്ലെന്ന് രാജസ്ഥാൻ സർക്കാറിന്റെ ഉറപ്പ്

National
  •  18 minutes ago
No Image

തടവുകാരുടെ വിടുതൽ; കാലതാമസം വേണ്ടെന്ന് ജയിൽമേധാവിയുടെ നിർദേശം; സുപ്രണ്ടുമാർ വീഴ്ച വരുത്തരുതെന്ന് മുന്നറിയിപ്പ്

Kerala
  •  28 minutes ago
No Image

വീണ്ടും യുടേണ്‍ ശീലം; സജി ചെറിയാന്റെ പട്ടികയിലെ അവസാനത്തേത് വര്‍ഗീയപ്രസംഗം

Kerala
  •  32 minutes ago
No Image

ഒരുങ്ങിയിരിക്കുക; യുഎഇ വ്യോമയാന മേഖലയില്‍ അവസരങ്ങളുടെ പെരുമഴ വരുന്നു; സനദും ഇത്തിഹാദും ആയിരങ്ങളെ നിയമിക്കുന്നു

Abroad-career
  •  35 minutes ago
No Image

സന്തോഷ് ട്രോഫി; ആദ്യ അങ്കത്തിന് കേരളം കളത്തിൽ; മത്സരം എവിടെ കാണാം?

Football
  •  38 minutes ago
No Image

ഒന്നര വയസ്സുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന് 

Kerala
  •  38 minutes ago