HOME
DETAILS

കേന്ദ്രസര്‍ക്കാരിന്റെ അറവ് നിരോധനത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ

ADVERTISEMENT
  
backup
May 30 2017 | 11:05 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85

ചെന്നൈ: കന്നുകാലികളെ കശാപ്പിന് വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിന് ഇടക്കാല സ്റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേന്ദ്രത്തിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. നാലാഴ്ചത്തേക്കാണ് സ്റ്റേ.ഇതിനകം വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനും തമിഴ്‌നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ഭക്ഷണം പൗരന്റെ പ്രാഥമികാവകാശമാണെന്നും അതില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് എന്ത് അവകാശമുണ്ടെന്നും കോടതി ചോദിച്ചു.കേന്ദ്ര വിജ്ഞാപനത്തെ ചോദ്യംചെയ്ത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ സെല്‍വഗോമതി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി സ്‌റ്റേ അനുവദിച്ചത്. 

ഇക്കഴിഞ്ഞ 26നാണു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതു നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കിയത്.

സര്‍ക്കാര്‍ ഉത്തരവു പ്രകാരം കൃഷി ആവശ്യത്തിനു മാത്രമേ ഇനി കന്നുകാലികളെ വില്‍ക്കാന്‍ പാടുള്ളു. കൂടാതെ വില്‍പനയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

കന്നുകാലികളെ ബലി നല്‍കാന്‍ പാടില്ല. സംസ്ഥാനാന്തര വില്‍പന പാടില്ല. സംസ്ഥാന അതിര്‍ത്തികളില്‍ 25 കിലോമീറ്റര്‍ പരിധിയില്‍ കശാപ്പു ശാലകള്‍ പാടില്ല. കന്നുകാലികളെ വില്‍ക്കുന്നത് കാര്‍ഷിക ആവശ്യങ്ങള്‍ക്കാണെന്ന് ഉറപ്പുവരുത്തണം-തുടങ്ങിയവയാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങള്‍.

 

മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയുന്ന നിയമത്തിന്റെ ഭാഗമായാണ് ഉത്തരവെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ വിശദീകരണം. കന്നുകാലികളെ വാങ്ങുന്നയാള്‍ കര്‍ഷകനാണെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. കൊല്ലാനല്ല കന്നുകാലിയെ വാങ്ങുന്നതെന്ന സത്യവാങ്മൂലം നല്‍കുകയും ചെയ്താലെ വില്‍പന സാധ്യമാകൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  4 hours ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  5 hours ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  6 hours ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  6 hours ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  6 hours ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  7 hours ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  7 hours ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  7 hours ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  7 hours ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  8 hours ago