HOME
DETAILS

കായല്‍ മേഖലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കി

  
backup
July 31 2016 | 21:07 PM

%e0%b4%95%e0%b4%be%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d


പൂച്ചാക്കല്‍: ജില്ലയുടെ കായല്‍മേഖലയില്‍ കഞ്ചാവ്  മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു. മുമ്പ് റോഡ് മാര്‍ഗമായിരുന്നുവെങ്കില്‍ ഇപ്പോള്‍ കായല്‍വഴിയാണ് കഞ്ചാവ് മയക്കുമരുന്ന് വിതരണവും ഉപയോഗവും നടക്കുന്നത്.
 റോഡില്‍ എക്‌സൈസ്- പൊലിസ് പരിശോധന ശക്തമാക്കിയതാണ്  കായല്‍ പ്രദേശത്തേയ്ക്ക് ഇവര്‍ ചേക്കേറാന്‍ കാരണം.  പ്രദേശവാസികളും പൊലിസും സംശയിക്കാത്ത രീതിയില്‍  മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ചെറുവള്ളങ്ങളിലാണ് കായല്‍ മാര്‍ഗ്ഗം തീരദേശങ്ങളില്‍ കഞ്ചാവും മയക്കുമരുന്നും എത്തിക്കുന്നത്. ന്യൂ ജെന്‍ യുവാക്കളെയും വിദ്യാര്‍ഥികളെയുമാണ് മാഫിയക്കാര്‍ ഇതിന്റെ കച്ചവടത്തിന് ഉപയോഗിക്കുന്നത്.
  എക്‌സൈസ് ,പൊലിസ് അധികൃതര്‍ ഇവരെ പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ കണ്ണ് വെട്ടിച്ചാണ് മാഫിയക്കാര്‍ വില്‍പന പൊടിപൊടിക്കുന്നത്. മയക്കുമരുന്ന് സാധനങ്ങള്‍ വാങ്ങുവാനും ഉപയോഗിക്കുവാനുമായി വിദ്യാര്‍ഥികളടക്കം ധാരാളം പേരാണ് വേമ്പനാട്ട് കായല്‍ തീരങ്ങളില്‍ എത്തുന്നത്.
ചെമ്പ്, വൈക്കം,പനങ്ങാട്,പെരുമ്പളം എന്നിവിടങ്ങളില്‍ നിന്നാണ് കായല്‍ മാര്‍ഗ്ഗം കഞ്ചാവ്മയക്കുമരുന്ന് സാധനങ്ങള്‍ പാണാവള്ളി,വടുതല,അരൂക്കുറ്റി,തവണക്കടവ് തുടങ്ങിയ കായലോര പ്രദേശങ്ങളില്‍ എത്തിക്കുന്നത്.പ്രധാന റോഡുകള്‍ പൊലിസ്  എക്‌സൈസ് നിരീക്ഷണത്തിലായതോടെ പുതിയ ഇടറോഡുകളും കായലോര മേഖലകളിലുമാണ് മയക്കുമരുന്ന് ഉപയോഗിക്കാന്‍ ഇക്കൂട്ടര്‍ തമ്പടിക്കുന്നത്.
രാത്രികാലങ്ങളില്‍. കഞ്ചാവ്  മയക്ക് മരുന്ന് സാധനങ്ങള്‍ തീരദേശങ്ങളില്‍ എത്തിക്കുന്നത് വാങ്ങുവാനായി ആവശ്യക്കാര്‍ നേരത്തെ തന്നെ കായല്‍ തീരങ്ങളിലെ. കല്ല് കെട്ടുകളില്‍ നിലയുറപ്പിക്കലാണ് പതിവ്.ഈ മേഖലകളില്‍ മയക്കുമരുന്ന് വസ്തുക്കള്‍ ആവശ്യക്കാര്‍ക്ക് കൈമാറുന്നതിനായി മാഫിയകള്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ഏജന്റുമാരെയും നിയോഗിച്ചിട്ടുണ്ട്.
അരൂര്‍,അരൂക്കുറ്റി മേഖലയില്‍ ഈയിടെ മയക്കുമരുന്ന് വ്യാപാരം വ്യാപകമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പൊലിസ് പിടിയിലായത്.ഇതിന്റെ പ്രധാന കണ്ണികളെ പിടികൂടാന്‍ പൊലിസിനോ എക്‌സൈസിനോ ഇനിയും സാധിച്ചിട്ടില്ല.
ന്യൂ ജന്‍ യുവാക്കളുടെ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നാണ് പൊലിസ്  എക്‌സൈസ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.എന്നാല്‍ അത് പാലിക്കപ്പെടാന്‍ കഴിയാതെ ആത്മഹത്യാ ഭീഷണിയിലും വധ ഭീഷണിയിലുംഅകപ്പെട്ടിരിക്കുകയാണ് രക്ഷിതാക്കള്‍.ന്യൂ ജെന്‍ യുവാക്കളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കഞ്ചാവ്മയക്കുമരുന്ന് ഉപയോഗവും വില്‍പനയും തടയുന്നതിന് പോലീസ് എക്‌സൈസ് അധികൃതര്‍ വാര്‍ഡ്, സ്‌കൂള്‍ തലങ്ങളില്‍ ബോധവല്‍ക്കരണപരിപാടികളും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കണമെന്നാണ് ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  14 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  34 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago