HOME
DETAILS
MAL
ആള്‍കൂട്ടക്കൊല: പ്രതിഷേധിച്ച അനുരാഗ് കശ്യപിന് വധഭീഷണി
backup
July 27 2019 | 20:07 PM
മുംബൈ: ആള്‍കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച സാംസ്കാരിക പ്രവര്‍ത്തകരില്‍ ഒരാളായ സിനിമാ സംവിധായകന് അനുരാഗ് കശ്യപ് തനിക്ക് വധഭീഷണി ഉയരുന്നതായി ആരോപിച്ച് പൊലിസില്‍ പരാതി നല്കി. ട്വിറ്ററിലൂടെയാണ് തനിക്ക് വധഭീഷണി ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം മുംബൈയിലെ സൈബര്‍ പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ 23നാണ് രാജ്യത്തെ 49 സാംസ്കാരിക പ്രവര്‍ത്തകര്‍ ആള്‍കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. ജയ്ശ്രീറാം എന്നതിനെ ആയുധ വല്‍ക്കരിക്കുന്ന രീതിയിലാണ് ഒരുവിഭാഗം ആളുകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ച സംഘത്തിലെ നടന് കൗശിക് സെന്നിനു നേരെയും ഭീഷണിയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."