പ്ലാന്റ് ജനവാസ മേഖലയില്‍നിന്ന് മാറ്റി സ്ഥാപിക്കണം: ഐ.ഒ.സി ജനകീയ സമരസമിതി
തേഞ്ഞിപ്പലം: ഐ.ഒ.സി ജനകീയ സമരസമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന സംഘടനകളും മത സംഘടനകളുടെ യുവജന വിഭാഗവും ക്ലബ് പ്രവര്‍ത്തകരും റസിഡന്‍സ് അസോസിയേഷന് പ്രവര്‍ത്തകരും രംഗത്ത്.
കഴിഞ്ഞ ദിവസം കോഹിനൂരിലെ കാഞ്ചിസില് നടന്ന യോഗത്തിലാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ സംഘടനാ പ്രതിനിധികളെത്തിയത്. സമരത്തിന് ഒറ്റക്കെട്ടായി നീങ്ങാനും ജനങ്ങളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ആരംഭിച്ച ഐ.ഒ.സി പ്ലാന്റ് ജനവാസമേഖലയില്‍നിന്ന് മാറ്റിസ്ഥാപിക്കണമെന്നും യോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഐ.ഒ.സി തുടരുന്ന അനാസ്ഥക്കെതിരേ കേന്ദ്ര പെട്രോളിയം മന്ത്രി, കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് പരാതിയും നല്‍കും. സമരത്തിന്റെ ഭാഗമായി ചേളാരിയിലെ തണല്‍ ഗ്രൗണ്ടില്‍ നടത്തുന്ന പൊതുചര്‍ച്ചയുടെ സ്വാഗത സംഘവും രൂപീകരിച്ചു.
യൂത്ത്ലീഗ്, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, എ.ഐ.വൈ.എഫ്, എസ്.ഡി.പി.ഐ, പി.ഡി.പി, ആം ആദ്മി പാര്‍ട്ടി, എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ്, എം.ഇ.എസ്, എസ്.എന്‍.ഡി.പി, എന്‍.എസ്.എസ്, ജെ.സി.ഐ, വ്യാപാരി വ്യവസായി ഏകോപന സമിതി, റസിഡന്‍സ് അസോസിയേഷന്, തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ 14 ഓളം ക്ലബുകള്‍ എന്നിവയുടെ പ്രതിനിധികളാണ് യോഗത്തില്‍ ഐക്യദാര്‍ഢ്യവുമായി എത്തിയത്. തുടര്‍ സമരപരിപാടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗം മനാഫ് ചേളാരി ഉദ്ഘാടനം ചെയ്തു.
സമരസമിതി ചെയര്മാന് പി.എം മുഹമ്മദലി ബാബു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് ചാക്യാടന്‍, കെ. ശ്രീശന്, കെ.ടി ജാഫര്‍, കണിയാടത്ത് ബഷീര്‍, എസ്.എം തങ്ങള്‍ ചേളാരി, മുഹമ്മദ് ബാബുകോഹിനൂര്, സന്തോഷ് കോയപ്പപ്പാടം, കെ.ടി യൂനുസ്, മുസ്തഫ പാമങ്ങാടന്‍, പൊന്നചന് ശംസുദീന്‍, റഫീഖ് പൊക്കാട്ടുങ്ങല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."