മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടരുതെന്ന് എന്‍.എസ്.എസ് പ്രമേയം
മാവേലിക്കര:മാധ്യമ സ്വാതന്ത്രത്തിനുനേരെ പൊലിസ് അധികാരികള്‍ ഉള്‍പ്പടെയുള്ള നിയമപാലകര്‍ കാണിക്കുന്ന അനീതിക്കെതിരേ മാവേലിക്കര പല്ലാരിമംഗലം ശ്രീദേവി വിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പ്രമേയം പാസാക്കി.
മാധ്യമപ്രവര്‍ത്തനം സാമൂഹിക നന്മയ്ക്കും, അനീതിയ്ക്കും, അക്രമത്തിനും എതിരായുള്ള ഇടപെടലാണെന്നും മാധ്യമങ്ങള്‍ സമൂഹത്തിന് നേരെ പിടിയ്ക്കുന്ന തിളക്കമാര്‍ന്ന കണ്ണാടിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
മതേതര ഇന്ത്യ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് പൂര്‍ണ്ണ പിന്‍തുണ നല്‍കുന്നു. എന്നാല്‍ സംസ്ഥാനത്ത് നിയമ പാലകര്‍ തന്നെ തേര്‍വാഴ്ച നടത്തുന്നത് അപലപനീയവും മനുഷ്യത്വരഹിതവും അനുവദിക്കാന്‍ പാടില്ലാത്തതുമാണ്.
പൊതുയോഗം എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ.റ്റി.കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കൃഷ്ണന്‍കുട്ടിപ്പിള്ള് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹരിദാസ് പല്ലാരിമംഗലം പ്രമേയം അവതരിപ്പിച്ചു.
ചികിത്സ ധനസഹായം താലൂക്ക് യൂണിയന്‍ സെക്രട്ടറി ജെ.ശാന്തസുന്ദരനും, വിദ്യാഭ്യാസ ധനസഹായം താലൂക്ക് യൂനിയന്‍ കമ്മറ്റി അംഗം രാമകൃഷ്ണന്‍ ഉണ്ണിത്താനും നിര്‍വഹിച്ചു.
ഡി വിജയകുമാര്‍, എന്‍ കൃഷ്ണപിള്ള, വസന്ത, എന്‍ കരുണാകരന്‍പിള്ള, കെ സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."