ചാണകവെള്ളം തളിച്ചത് ജാതി അധിക്ഷേപം; ഗീതാ ഗോപി എം.എല്‍.എയുടെ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
തൃശൂര്‍: കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ശുദ്ധിക്രിയ എന്ന പേരില്‍ ചാണകവെള്ളം തളിച്ച യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ ഗീതാ ഗോപി എം.എല്‍.എ നല്കിയ പരാതിയില്‍ ചേര്‍പ്പ് പൊലിസ് കേസെടുത്തു. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കെതിരേയുള്ള അതിക്രമം തടയുന്ന നിയമപ്രകാരമാണ് കേസെടുത്തത്.
പട്ടികജാതി വിഭാഗത്തില്‍പെടുന്ന തന്നെ ജാതിയമായി അധിക്ഷേപത്തിന് ഇരയാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എ പരാതി നല്‍കിയത്.
റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് എം.എല്‍.എ കഴിഞ്ഞ ദിവസം പി.ഡബ്യു.ഡി ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
സമരം നടത്തി എം.എല്‍.എ പോയതിന് ശേഷമെത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ ശുദ്ധിക്രിയ നടത്തി. എം.എല്‍.എ നടത്തുന്നത് നാടകമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
തൃശൂരിലെ നാട്ടികയില്‍ നിന്നുള്ള സി.പി.ഐ എം.എല്‍.എയാണ് ഗീത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."