ജില്ലയില്‍ പരിചരിക്കാന്‍ ആളില്ലാതെ 7,229 പേര്‍
എന്‍.സി ഷെരീഫ് കിഴിശ്ശേരി
മഞ്ചേരി: പരിചരിക്കാന്‍ ആളില്ലാതെ ദുരിതജീവിതം നയിക്കുന്ന 7,229 പേര്‍ ജില്ലയിലുള്ളതായി വിവരം. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ വിവരശേഖരണത്തിലാണ് ഒരു നേരത്തെ ഭക്ഷണത്തിന് പോലും പ്രയാസപ്പെട്ട് ആയിരക്കണക്കിനാളുകള്‍ ജീവിക്കുന്നതായി കണ്ടെത്തിയത്. കൂട്ടിനാളില്ലാതെ തനിച്ച് താമസിക്കുന്ന നിരവധി പേരാണ് ജില്ലയിലുള്ളത്. ആശ വര്‍ക്കര്‍മാരുടെ കാരുണ്യം കൊണ്ട് മാത്രം ജീവിക്കുന്നവരാണ് ഇവരില്‍ പലരും. കിടക്കാന്‍ കട്ടിലില്ലാതെ തറയില്‍ ഓല മടഞ്ഞ് ഉണ്ടാക്കിയ ഇടങ്ങളില്‍ കിടക്കുന്നവരും ഉണ്ട്.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ തുടങ്ങിയ കാരുണ്യപദ്ധതിയിലെ നന്മ നിറഞ്ഞ കരങ്ങളാണ് ഇത്തരക്കാരെ കണ്ടെത്തി പരിചരിക്കുന്നത്. ആരാലും എത്തിനോക്കാനില്ലാത്ത വീടുകളില്‍ സ്‌നേഹത്തിന്റെ മണി മുഴക്കുകയാണ് കുടുംബശ്രീയുടെ 'സ്‌നേഹിത കോളിങ് ബെല്‍' പദ്ധതി. സമൂഹത്തില്‍ ഒറ്റപ്പെട്ട് താമസിക്കുന്നവരുടെ വീടുകളില്‍ വിശേഷം ചോദിക്കാനും കുശലം പറഞ്ഞിരിക്കാനും ഇനി കുടുംബശ്രീ പ്രവര്‍ത്തകരെത്തും. അവരോട് സങ്കടങ്ങളും ആവശ്യങ്ങളും പറയാം. സമൂഹത്തില്‍ ഒറ്റപ്പെട്ട് താമസിക്കുന്നവരെയും ശ്രദ്ധയും പരിചരണവും ആവശ്യമുള്ള മുതിര്‍ന്ന പൗരന്മാരെയും കണ്ടെത്തി പിന്തുണ നല്‍കാനുമാണ് കുടുംബശ്രീ 'സ്‌നേഹിത കോളിങ് ബെല്‍' പദ്ധതി.
ഇതിനായി കുടുംബശ്രീയുടെ ആരോഗ്യ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം പൂര്‍ത്തീകരിച്ചു. പരിശീലനം ലഭിച്ച സി.ഡി.എസ് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രയാസപ്പെടുന്നവര്‍ക്ക് സാന്ത്വനം പകരുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. ആരുമില്ലാത്തവര്‍, തിരിച്ചറിയല്‍ രേഖപോലും ഇല്ലാത്തവര്‍, സാമൂഹികമായ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ എന്നിങ്ങനെ ജില്ലയില്‍ 7299 ആളുകള്‍ ഉണ്ടെന്നാണ് കുടുംബശ്രീയുടെ കണ്ടെത്തല്‍. ഇവരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തി സുരക്ഷ ഉറപ്പുവരുത്തുകയാണ് 'സ്‌നേഹിത കോളിങ് ബെല്‍' പദ്ധതിയുടെ ലക്ഷ്യം.
ഉപജീവന മാര്‍ഗങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നവര്‍ക്ക് അതിനുള്ള സംവിധാനം ഒരുക്കും. മാനസിക ഉല്ലാസത്തിനും സംവിധാനമേര്‍പ്പെടുത്തും. മൂന്ന് ദിവസത്തിലൊരിക്കല്‍ അയല്‍ക്കൂട്ട വളന്റിയര്‍മാര്‍ ഗുണഭോക്താക്കളുമായി സമ്പര്‍ക്കം ഉറപ്പുവരുത്തുന്നുണ്ട്. ആവശ്യമായ എല്ലാ പിന്തുണയും നല്‍കും. അയല്‍ക്കൂട്ടങ്ങളില്‍ ചുമതലപ്പെടുത്തിയ ആരോഗ്യ വളണ്ടിയര്‍മാരുടെ സംഘങ്ങള്‍ക്കാണ് ചുമതല. ചുരുങ്ങിയത് രണ്ടുപേരെങ്കിലും ഓരോ വീട്ടിലും എത്തി വിശേഷങ്ങള്‍ ചോദിച്ചറിയും. നേരിട്ട് എത്താന്‍ കഴിയാത്ത ദിവസങ്ങളില്‍ ഫോണിലൂടെ വിവരങ്ങള്‍ അന്വേഷിക്കും. ആവശ്യമെങ്കില്‍ കൗണ്‍സലിങ് സേവനം, വൈദ്യസഹായം, നിയമസഹായം എന്നിവയെല്ലാം ഉറപ്പാക്കും.
തദ്ദേശസ്ഥാപനങ്ങള്‍, പൊലിസ്, സാമൂഹ്യനീതി ആരോഗ്യ വകുപ്പുകള്‍, സാംസ്‌കാരിക സംഘടനകളുടെയും പിന്തുണയും പദ്ധതിക്കുള്ളതായി ജില്ലാ പ്രോഗ്രം മാനേജര്‍ റൂബിരാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."