ബഹ്‌റൈന്‍ കെ.എം.സി.സി രക്തദാനവും ശിഹാബ് തങ്ങള്‍ അനുസ്മരണവും സംഘടിപ്പിക്കുന്നു
മനാമ: ബഹ്‌റൈന്‍ കെ.എം.സി.സി സംഘടിപ്പിക്കുന്ന 29ാമത് ജീവസ്പര്‍ശം രക്തദാന ക്യാംപും പാണക്കാട് ശിഹാബ് തങ്ങള്‍ അനുസ്മരണവും ആഗസ്റ്റ് രണ്ടിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജീവസ്പര്‍ശം എന്ന പേരിലുള്ള സമൂഹരക്തദാനം വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് വരെ സല്‍മാനിയ്യ മെഡിക്കല്‍ സെന്ററില്‍ നടക്കും. തുടര്‍ന്ന് രാത്രിയോടെ അനുസ്മരണ സമ്മേളനം മനാമ കെ.എം.സി.സി ഹാളിലാണ് സംഘടിപ്പിക്കുന്നത്. സുരക്ഷിത രക്തം എല്ലാവര്‍ക്കും എന്നതാണ് ഈ വര്‍ഷത്തെ ലോക രക്തദാന സന്ദേശം. സമൂഹ രക്ത ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യാപകമായ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നും പ്രവാസി സംഘടനകള്‍ക്ക് ഇത്തരമൊരു മാതൃക തീര്‍ത്തത് കെ.എം.സി.സിയാണെന്നും സംഘാടകര്‍ അവകാശപ്പെട്ടു. രക്തദാന ക്യാംപില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0097339881099, 33210288, 39258266, 39841984, 36300291 എന്നീ നമ്പറുകളിലും വാഹന സൗകര്യം ആവശ്യമുള്ളവര്‍ 0097333189006, 38499146 എന്നീ നമ്പറുകളിലും ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ ടി.പി മുഹമ്മദലി (ആക്ടിംങ് പ്രസി. കെ.എം.സി.സി), അസൈനാര്‍ കളത്തിങല്‍ (ജന.സെക്ര. കെ.എം.സി.സി), മുസ്ഥഫ കെ.പി (ചെയര്‍മാന്‍, ജീവ സ്പര്‍ശം), എ.പി ഫൈസല്‍ (ജന.കണ്‍വീനര്‍), ഫൈസല്‍ കോട്ടപ്പള്ളി(കണ്‍വീനര്‍), ശിഹാബ് പ്ലസ്, (മീഡിയ), ജലീല്‍ പേരാമ്പ്ര (ബിഗ്ബി സൂപ്പര്‍മാര്‍ക്കറ്റ്) എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."