HOME
DETAILS

വെറുപ്പിന്റെ രാഷ്ട്രീയത്തിന് കീഴില്‍ ഒടുവിലത്തെ 'ദുരൂഹമായ ജീവത്യാഗം' ഉന്നാവ് പീഡനക്കേസ് ഇരയുടേതാകുമോ? ഹേമന്ദ് കാര്‍ക്കറെ, ജസ്റ്റിസ് ലോയ, ഹരേണ്‍ പാണ്ഡ്യ....ഉത്തരം കിട്ടാത്ത മരണങ്ങളുടെ പട്ടികയില്‍ ഇനിയാര്....

  
backup
July 28 2019 | 16:07 PM

suspeting-deaths-and-incidents-increasing-in-hate-politics


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ യോഗി ആഥിത്യനാഥ് സര്‍ക്കാരിന് കീഴിലുള്ള ബി.ജെ.പി എം.എല്‍.എ ഉള്‍പ്പെട്ട ഉന്നാവ് പീഡനക്കേസിലെ ഇരയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചു കയറിയെന്ന വാര്‍ത്ത ഒടുവില്‍ നമ്മെ തേടിയെത്തിരിക്കുന്നു. വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ട വിവരങ്ങള്‍ ശരിയാണെങ്കില്‍ യുവതിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും അവരുടെ മാതവും മാതൃസഹോദരിയും അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. കാറിലുണ്ടായിരുന്ന അഭിഭാഷകന് സാരമായി പരുക്കേറ്റതായാണ് വിവരം. സംഭവസ്ഥലം സന്ദര്‍ശിച്ച റായ്ബറേലി ജില്ലാ പൊലിസ് മേധാവി സുനില്‍കുമാര്‍ സിംഗ് സംഭവത്തില്‍ പ്രഥമദൃഷ്ട്യാ ദുരൂഹത ബോധ്യമായിട്ടുണ്ടെന്നാണ് പറഞ്ഞത്.

ഗുജറാത്തിലെ മന്ത്രിസഭയെ തന്നെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ഉന്നാവ് പീഡനക്കേസ്. 2017ല്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയും മാതാവും പൊലിസ് നടപടി സ്വീകരിക്കാത്തതിനാല്‍ മുഖ്യമന്ത്രി യോഗി ആഥിത്യനാഥിന്റെ ഔദ്യോഗിത വസതിയിലെത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് വാര്‍ത്ത പുറംലോകമറിയുന്നത്. കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് എം.എല്‍.എക്ക് ഒരു വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്നു. എന്നാല്‍ പിന്നീട് യുവതിയുടെ കുടുംബത്തിന് നേരെ മൃഗീയമായ ഭരണകൂട ആക്രമണമാണ് നടന്നത്. ഇവരുടെ പിതാവിനെ ആശുധ നിയമപ്രകാരം കസ്റ്റഡിയിലെടുത്ത് പൊലിസും എം.എല്‍.എയുടെ സഹോദരനും ചേര്‍ന്ന് ക്രൂരമായി അടിച്ച് കൊലപ്പെടുത്തി.

പ്രതിസന്ധികളെയെല്ലാം മനക്കരുത്ത് കൊണ്ട് അതിജീവിച്ച് നിയമപോരാട്ടം തുടരുന്നതിനിടെയാണ് ഇപ്പോള്‍ റോഡപകടത്തിന്റെ രൂപത്തില്‍ പുതിയ വാര്‍ത്ത വന്നിരിക്കുന്നത്. ഇതുസംബന്ധിച്ച നിജസ്ഥിതി നാളെ പുറത്തുവന്നാലും വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ കഴിഞ്ഞ നാള്‍വഴികളിലെ ഓരോ സംഭവങ്ങളും മരണങ്ങളും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളായി ഇന്നും നിലനില്‍ക്കുകയാണ്.

അമിത് ഷാ ഉള്‍പ്പെട്ട സൊറാബുദ്ധീന്‍ ഷേഖ് വ്യാജ എന്‍കൗണ്ടര്‍ കേസിലെ ജഡ്ജിയായിരുന്നു ജസ്റ്റിസ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ദുരൂഹമരണമാണ് ഇതില്‍ പ്രധാനം. 2014ല്‍ ഹൃദയാഘാതത്താല്‍ അദ്ദേഹം മരിച്ചുവെന്നാണ് പുറംലോകമറിഞ്ഞത്. എന്നാല്‍ ഇതുസംബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ തന്നെ സംശയം ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ രക്തത്തുള്ളികള്‍ കണ്ടെത്തിയതും ദുരൂഹത വര്‍ധിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന് പകരം വന്ന ജഡ്ജ് എം.ബി ഗോസവി ഒരുമാസം കൊണ്ട് അമിത്ഷായെ കേസില്‍ കുറ്റവിമുക്തനാക്കി ഉത്തരവിടുകയും ചെയ്തു. ജസ്റ്റിസ് ലോയയുടെ ഫോണ്‍ നാഗ്പൂരില്‍ നിന്നും 500 കിലോമീറ്ററോളം അകലെയുള്ള ലക്തൂരിലെ ഈശ്വര്‍ ബഹേട്ടിയുടെ കൈകളില്‍ നിന്നും കണ്ടെത്തിയതും അന്ന് വാര്‍ത്തയായിരുന്നു.

മലേഗാവ് സ്‌ഫോടനക്കേസ് അന്വേഷിച്ചിരുന്ന മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ ഹേമന്ദ് കാര്‍ക്കറെ 2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ വെടിയേറ്റ് മരിച്ചതിലെ ദുരൂഹതയും ഇതുവരെ നീങ്ങിയിട്ടില്ല. ആരാണ് അദ്ദേഹത്തെ വെടിവച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കാര്‍ക്കറെക്ക് നെഞ്ചിലാണ് മൂന്ന് വെടിയേറ്റത്. എന്നാല്‍ മരണത്തിന് തൊട്ട് മുന്‍പ് അദ്ദേഹം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിക്കുന്ന ദൃശ്യം വാര്‍ത്താ ചാനലുകള്‍ പകര്‍ത്തിയിരുന്നു.

ഗുജറാത്തിലെ മുന്‍ ആഭ്യന്തര മന്ത്രിയും ആര്‍.എസ്.എസ് നേതാവുമായ ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകവും ചുരുളഴിയാത്ത രഹസ്യമായി. നരേന്ദ്രമോദിക്കെതിരേ തിരിയാന്‍ തുടങ്ങിയ ഉടനെയാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. കാറില്‍ വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും കാറില്‍ ഒരുതുള്ളി ചോരപോലും ഉണ്ടായിരുന്നില്ല. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ചുരുങ്ങിയ വര്‍ഷത്തിനിടയില്‍ രാജ്യത്ത് നടന്നത് ജനങ്ങളുടെ മനസ്സില്‍ നിന്നും മാഞ്ഞ് പോകാനിടയില്ല. ഓരോ ദിവസവും അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ കുറ്റവാളിയും തെളിവുകളും ഏതെങ്കിലും നാള്‍ പുറത്തുവരുമെന്ന ജനങ്ങളുടെ ഏകപ്രതീക്ഷയാണ് അസ്ഥാനത്താവുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago