വൈറ്റില മേല്‍പാലം ക്രമക്കേട് അന്വേഷിക്കണം: കോണ്‍ഗ്രസ്
കൊച്ചി: വൈറ്റില മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേടില്‍ അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ്. പാലാരിവട്ടം പാലത്തിന്റെ മാതൃകയില്‍ വൈറ്റില മേല്‍പാലവും ഇ. ശ്രീധരനെ കൊണ്ടു പരിശോധിപ്പിക്കണമെന്നും ഇതു സംബന്ധിച്ച്് സമഗ്ര അന്വേഷണം വേണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു. ക്രമക്കേടിനെപ്പറ്റി അന്വേഷിക്കുന്നതിനു പകരം ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥക്കെതിരായ നടപടി കേട്ടുകേള്‍വിയില്ലാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലേതിനു സമാനമായ വീഴ്ചകള്‍ വൈറ്റില മേല്‍പാലത്തിലുമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പിലെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തിയിരുന്നു.
സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കുന്നതിനു മുമ്പ് മാധ്യമങ്ങള്‍ക്കു കൊടുത്തെന്ന കാരണം ചൂണ്ടിക്കാട്ടി ക്രമക്കേട് കണ്ടെത്തിയവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന മുന്നറിയിപ്പുമായി മന്ത്രിതന്നെ രംഗത്തെത്തി. പാലം പണിയിലെ അപാകതയെക്കുറിച്ച് ഒരു റിപ്പോര്‍ട്ടും സര്‍ക്കാരിന് കിട്ടിയിട്ടില്ലെന്നാണു മന്ത്രിയുടെ നിലപാട്. ഇതിനു പിന്നാലെയാണ് ക്രമക്കേടിനെപ്പറ്റി അന്വേഷിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
ഇപ്പോള്‍ വിവാദത്തിലായിരിക്കുന്ന വൈറ്റില മേല്‍പാലം ഇടതുമുന്നണി ഭരണകാലത്താണ് നിര്‍മാണം തുടങ്ങിയത്. യു.ഡി.എഫ് കാലത്ത് നിര്‍മാണം ആരംഭിച്ചതാണെന്ന കാരണത്താല്‍ പാലാരിവട്ടം മേല്‍പാല വിഷയത്തില്‍ യു.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കുന്ന സമീപനമാണ് എല്‍.ഡി.എഫും സര്‍ക്കാരും സ്വീകരിച്ചത്. ഇക്കാര്യത്തില്‍ വിപുലമായ രാഷ്ട്രീയ സമരങ്ങള്‍ സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."