HOME
DETAILS

'പണപ്പെട്ടി'ക്ക് സുരക്ഷയുണ്ടോ..?

  
backup
October 08 2018 | 07:10 AM

%e0%b4%aa%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af

മുക്കിനുമുക്കിനുള്ള എ.ടി.എം കൗണ്ടറുകള്‍ക്ക് എന്തുസുരക്ഷയാണ് അധികൃതര്‍ ഒരുക്കുന്നതെന്നറിയാന്‍ പ്രധാന നിരത്തുകളിലൂടെ ഒന്നുസഞ്ചരിച്ചാല്‍ മതി.
മതിയായ വെളിച്ചമില്ല, കാവലില്ല, കാമറാകണ്ണിന്റെ സുരക്ഷയില്ല, കൗണ്ടറുകളുടെ സ്ഥാനം ഇടുങ്ങിയ സ്ഥലങ്ങളില്‍...തുടങ്ങി തീര്‍ത്തും സുരക്ഷിതമല്ലാത്ത രീതിയിലാണ് എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം.
ചില ഘട്ടങ്ങളില്‍ എ.ടി.എമ്മുകള്‍ തകര്‍ത്ത് കവര്‍ച്ചാശ്രമവും കവര്‍ച്ചയും നടക്കുമ്പോള്‍ ത്വരിതപ്പെടുത്തുന്ന സുരക്ഷാ സമ്പ്രദായമാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്.
റോഡുവക്കിലെ പണപ്പെട്ടിക്കും ഈ പണപ്പെട്ടിയില്‍നിന്നു പണമെടുത്ത് ഇറങ്ങുന്ന ഉപഭോക്താവിനും സുരക്ഷയൊരുക്കേണ്ടത് ബാങ്ക് അധികൃതരുടെയും നിയമപാലകരുടെയും ഉത്തരവാദിത്വമാണ്. എ.ടി.എം ഉപയോഗത്തിനടക്കം സര്‍വിസ് ചാര്‍ജ് ഈടാക്കുന്ന ഇക്കാലത്ത് എ.ടി.എമ്മുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടവര്‍ കണ്ണടക്കുന്നത് വലിയ വീഴ്ചകളിലേക്കു വഴിതുറക്കും.
ജില്ലയിലെ എ.ടി.എമ്മുകളുടെ സുരക്ഷാ വീഴ്ചകളാണ് ഇന്നത്തെ 'വടക്കന്‍ കാറ്റ് ' ചൂണ്ടിക്കാണിക്കുന്നത്.

 

എ.ടി.എം കൗണ്ടറുകള്‍ തകര്‍ത്ത് പണം കവരാനുള്ള ശ്രമങ്ങള്‍ ഈയടുത്തായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എ.ടി.എം കേന്ദ്രങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ് നിലവില്‍. എന്നാല്‍ ചെലവ് അധികരിക്കുന്നുവെന്ന പേരില്‍ എ.ടി.എം കേന്ദ്രങ്ങളുടെ സുരക്ഷ കുറക്കുന്നത് കവര്‍ച്ചാശ്രമം നടത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യമാവുകയാണ്.
ഒരു വര്‍ഷത്തിനിടെ ജില്ലയിലെ നഗര-ഗ്രാമാന്തര ഭാഗങ്ങളില്‍ ഉള്‍പ്പെടെ ഒട്ടനവധി എ.ടി.എം കൗണ്ടറുകളില്‍ കവര്‍ച്ചാ ശ്രമങ്ങള്‍ നടന്നെങ്കിലും ഒറ്റ കേസില്‍ പോലും തുമ്പുണ്ടാക്കാന്‍ പൊലിസിനു കഴിഞ്ഞിട്ടില്ല.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാഞ്ഞങ്ങാട്, കനറാ ബാങ്ക് പെരിയ തുടങ്ങിയവയുടെ സി.ഡി.എം, എ.ടി.എം കൗണ്ടറുകളില്‍ ഉള്‍പ്പെടെ കവര്‍ച്ചാ ശ്രമങ്ങള്‍ നടന്നെങ്കിലും ഈ കേസുകളിലൊന്നും ഇതുവരെ കവര്‍ച്ചാശ്രമം നടത്തിയവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിവിദഗ്ധമായി എ.ടി.എം യന്ത്രങ്ങളുടെ ഭാഗങ്ങള്‍ അഴിച്ചുമാറ്റാന്‍ കഴിയുന്ന വൈദഗ്ധ്യം നേടിയവരാണ് കവര്‍ച്ചാശ്രമം നടത്തുന്നതെന്ന പ്രത്യേകതയും ഈയടുത്ത കാലത്തായി നടന്ന കവര്‍ച്ചാശ്രമ സംഭവങ്ങളില്‍ പൊലിസിനും ബാങ്ക് അധികൃതര്‍ക്കും ബോധ്യമായിട്ടുണ്ട്. എന്നിട്ടും രാത്രികാല പാറാവും മറ്റുസുരക്ഷാ സംവിധാനങ്ങളും പിന്‍വലിച്ചതുകാരണം ജില്ലയില്‍ മാത്രമല്ല തൊട്ടടുത്ത ദക്ഷിണ കന്നഡ ജില്ലകളിലെ എ.ടി.എം കൗണ്ടറുകളിലും കവര്‍ച്ചാ ശ്രമങ്ങള്‍ പെരുകുന്നുണ്ട്.
കഴിഞ്ഞ ദിവസം മംഗളൂരു കക്കിഞ്ചയിലെ ഒരു എ.ടി.എം കൗണ്ടറിലും കവര്‍ച്ചാശ്രമം നടക്കുകയുണ്ടായി.
കൗണ്ടറിലെ യന്ത്രഭാഗങ്ങള്‍ അതിവിദഗ്ധമായി അഴിച്ചുമാറ്റിയെങ്കിലും പണം നിക്ഷേപിച്ചിട്ടുള്ള ട്രേ കവരാനുള്ള ശ്രമത്തിനിടയില്‍ തൊട്ടപ്പുറത്തുണ്ടായിരുന്ന കടകളിലെ ആളുകളുടെ ശ്രദ്ധപതിയുമെന്ന് ഭയന്ന മോഷ്ടാക്കള്‍ കവര്‍ച്ചാശ്രമം ഉപേക്ഷിക്കുകയായിരുന്നു.
യാതൊരു ശബ്ദകോലാഹലങ്ങളും ഇല്ലാതെ കൗണ്ടറുകളില്‍ പ്രവേശിക്കുകയും സി.സി.ടി.വി കാമറകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണ് കവര്‍ച്ചക്കാര്‍ പ്രയോഗിക്കുന്നത്.

കാമറ പോലുമില്ല...


ബദിയടുക്കയില്‍ ടൗണില്‍ മാത്രം വിവിധ ബാങ്കുകളുടെ ഏഴ് എ.ടി.എം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഒന്നിനുപോലും സുരക്ഷിതത്വമില്ല. സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി കൗണ്ടറുകള്‍ക്കു മുന്നില്‍ കാവല്‍ക്കാരനെ ഏര്‍പ്പെടുത്തണമെന്നുണ്ടെങ്കിലും ഒന്നിലും അത്തരം സംവിധാനം ഇല്ല. ചില കൗണ്ടറുകളില്‍ കാമറ പോലും ഘടിപ്പിച്ചിട്ടില്ല. രണ്ടുവര്‍ഷം മുന്‍പ് ബദിയടുക്ക ടൗണില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍നിന്നു പണം മോഷണം പോയിരുന്നു.
ഏറെ നാളത്തെ അന്വേഷണത്തിനൊടുവില്‍ കൗണ്ടറില്‍ പണം നിക്ഷേപിക്കാനെത്തുന്ന ടെക്‌നിഷ്യന്‍ തന്നെയാണ് കവര്‍ച്ചക്കു പിന്നിലെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കൗണ്ടറുകള്‍ക്കുമുന്നില്‍ കാവല്‍ക്കാരനെ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടും നാളിതുവരെ അധികൃതര്‍ അതിനു തയാറായിട്ടില്ല.
ഇതേസ്ഥിതി തന്നെയാണ് സീതാംഗോളി, പെര്‍ള, മുള്ളേരിയ ടൗണുകളിലും. എന്നാല്‍ നീര്‍ച്ചാല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടര്‍ ഒന്നാണെങ്കിലും ഇവിടെ രാത്രിയും പകലും കാവല്‍ക്കാരനെ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. എ.ടി.എമ്മുകള്‍ സ്ഥാപിക്കുമ്പോള്‍ സുരക്ഷാകാമറ സ്ഥാപിക്കുമെങ്കിലും തകരാറായാല്‍ അത് അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കാന്‍ ഒരു നടപടിയും ഉണ്ടാകാറില്ല. കാമറയും കാവല്‍ക്കാരനുമില്ലാതെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് 30 ശതമാനം എ.ടി.എമ്മുകളാണ്.
കാഞ്ഞങ്ങാട് നഗരത്തിലെ പല എ.ടി.എമ്മുകളിലും സെക്യൂരിറ്റി ജീവനക്കാരില്ലെന്നതാണ് അവസ്ഥ. എ.ടി.എമ്മുകള്‍ കേടായാല്‍ ആവശ്യമായ സര്‍വിസിങും നടത്താറില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. സുരക്ഷക്കു സെക്യൂരിറ്റി ജീവനക്കാരെക്കാള്‍ മികച്ച സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ബാങ്ക് മാനേജര്‍മാര്‍ പറയുന്നത്.
എന്നാല്‍ വെളിച്ചമില്ലെങ്കില്‍ നല്ല മിഴിവേറിയ ചിത്രങ്ങള്‍ എടുക്കാനുള്ള കാമറകള്‍ ഇല്ലെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. പല എ.ടി.എമ്മുകളിലെയും സി.സി ടിവി കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പരാതിയുണ്ട്.
മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാത്തതു കൊണ്ട് സ്ത്രീകള്‍ പണം എടുത്തിറങ്ങുമ്പോള്‍ പണം തട്ടിപ്പറിച്ചോടുന്ന വിരുതന്മാരും എ.ടി.എമ്മുകള്‍ കേന്ദ്രീകരിച്ചു നില്‍ക്കുന്നുണ്ട്.

ആര്‍ക്കും കയറാം..!


മുന്‍പ് എ.ടി.എമ്മുകളുടെ വാതില്‍ തുറക്കണമെങ്കില്‍ തന്നെ ഉപഭോക്താവിന്റെ കാര്‍ഡ് സെന്‍സര്‍ ചെയ്ത ശേഷം മാത്രമേ പ്രവേശനം ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ സുതാര്യതയുടെ പേര് പറഞ്ഞ് അതൊക്കെ എടുത്തു കളയുകയായിരുന്നു. ഇതുമൂലം ആര്‍ക്കും എ.ടി.എമ്മില്‍ കയറാവുന്ന അവസ്ഥയാണ്. സ്ത്രീകളും കുട്ടികളും പ്രായമായവരും പണമെടുത്ത് ഇടപാട് കാന്‍സല്‍ ചെയ്യാതെയോ ക്ലിയര്‍ ചെയ്യാതെയോ പോയാല്‍ അക്കൗണ്ട് നമ്പറും പാസ്‌വേര്‍ഡും തോണ്ടിയെടുത്തു പണം അടിച്ചുമാറ്റുന്ന വിരുതന്മാരും ഉണ്ട്. പഴയ സുരക്ഷാക്രമീകരണങള്‍ പൂര്‍വാധികം ശക്തിയോടെ എ.ടി.എമ്മുകളില്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.


ടീം സുപ്രഭാതം
ഹമീദ് കുണിയ, മൊയ്തീന്‍ ചാപ്പ, എ.വി സുരേഷ് കുമാര്‍, അശോക് നീര്‍ച്ചാല്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago