ഡേ കെയറുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: ഡേ കെയറുകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ പൊലിസിന്റെ നിര്‍ദേശം.
തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി മനോജ് എബ്രഹാമാണ് തന്റെ അധികാര പരിധിയിലുള്ള ഡേ കെയര്‍ സെന്ററുകളില്‍ കാമറ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഡേ കെയറുകളില്‍ സി.സി ടി.വി സംവിധാനം സ്ഥാപിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാന്‍ എല്ലാ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരോടും ഐ.ജി ആവശ്യപ്പെട്ടു. കാമറ സ്ഥാപിച്ച് ഇന്റര്‍നെറ്റ് മുഖേന ദൃശ്യങ്ങള്‍ മാതാപിതാക്കളുടെ മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ ലഭ്യമാക്കാനാണ് നിര്‍ദേശം. കൊച്ചിയില്‍ ഡേ കെയര്‍ സെന്ററില്‍ വച്ച് പിഞ്ചുകുഞ്ഞ് ക്രൂരമര്‍ദനത്തിന് ഇരയാകേണ്ടി വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കൂടുതല്‍ സുരക്ഷാ നടപടികളുമായി രംഗത്തെത്തിയത്. സംസ്ഥാനത്തെ ഡേ കെയറുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."