മറ്റത്തൂരില്‍ ചുഴലിക്കാറ്റ് വന്‍ നാശം വിതച്ചു
മറ്റത്തൂര്‍: മൂന്നുമുറി ഒമ്പതുങ്ങള്‍ മേഖലകളില്‍ ഞായറാഴ്ച വൈകിട്ട് നാലേമുക്കാലോടെ വീശിയടിച്ച ചുഴലിക്കാറ്റ് വന്‍ കൃഷിനാശം വിതച്ചു.
ആളപായമില്ലെങ്കിലും നിരവധി വീടുകളുടെ മുകളിലേക്ക് മരങ്ങള്‍ ഒടിഞ്ഞു വീണു. നിരവധി കര്‍ഷകരുടെ ജാതിയും തെങ്ങും കാറ്റില്‍ ഒടിഞ്ഞും കടപുഴകിയും വീണു. അനേകം വീടുകള്‍ ഭാഗികമായി തകര്‍ന്നു. പല വീടുകളുടെയും മതില്‍കെട്ടുകളും തകര്‍ന്നു. വൈദ്യുതി ലൈനില്‍ മരങ്ങള്‍ വീണതിനാല്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ ഭാഗികമായി വൈദ്യുതി വിതരണവും മുടങ്ങി. മേലേത്ത് ജോസിന്റെ വീട്ടില്‍ കുഴിക്കണ്ടത്തില്‍ തോമസിന്റെ രണ്ട് ജാതി മരങ്ങള്‍ കടപുഴകി. കരിമ്പില്‍ നാരായണന്റെ വളപ്പിലെ തേക്ക്, കവുങ്ങ്, തെങ്ങ് എന്നിവ ഒടിഞ്ഞു വീണു. മങ്കുഴി റപ്പായിയുടെ വീടിന് മുന്നിലെ മാവ് കടപുഴകി, കാട്ടുങ്ങ സനോജിന്റെ വീടിന് മുകളില്‍ മരം ഒടിഞ്ഞു വീണു, കുപ്ലിങ്ങാട്ടില്‍ ഓമനയുടെ വീട്ടിലെ അടക്കാമരങ്ങള്‍ ഒടിഞ്ഞു വീണു. മേലേത്ത് ജോസിന്റെ വളപ്പിലെ മരവും ജാതിയും കടപുഴകി. ചിറ്റിയാന്‍ ഹരിചന്ദ്രന്റെ വീട്ടില്‍ വലിയ കുടപുളിയും ജാതി മരവും കടപുഴകി വീണു. കുറുപ്പറമ്പില്‍ രാജേഷിന്റെ വളപ്പിലെ മാവും തൈപ്പറമ്പില്‍ മണിയുടെ വളപ്പിലെ തേക്കും കടപുഴകി വീണു. ചൂരക്കാടന്‍ പ്രദീപിന്റെ വീടിനു മുകളില്‍ പുളി മരവും ചെമ്പകശ്ശേരി രാധയുടെ വീടിനു മുകളില്‍ പ്ലാവും ഒടിഞ്ഞു വീണു. ആനന്ദപുരത്തുകാരന്‍ ബാബുവിനെ വീടിനു മുകളില്‍ മാവും മാനിയങ്കര പ്രേമന്റെ വീടിനു മുകളില്‍ ജാതിയും തെങ്ങും വീണു. ചുങ്കാല്‍ അവിട്ടപ്പിള്ളി ഭാഗങ്ങളിലും കാറ്റ് വീശി കാര്‍ഷിക മേഖലയില്‍ വലിയ കൃഷി നാശം വരുത്തി.പല റോഡുകളിലും ഗതാഗതം ഭാഗികമായി മുടങ്ങി. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി സുബ്രന്‍, വെള്ളിക്കുളങ്ങര വില്ലേജ് ഓഫിസര്‍ ഷാജി, വെള്ളിക്കുളങ്ങര പൊലിസ് സ്ഥലത്തെത്തി.
കൊടുങ്ങല്ലൂരിലുണ്ടായത് ലക്ഷക്കണക്കിന്
രൂപയുടെ നഷ്ടം
കൊടുങ്ങല്ലൂര്‍: ശനിയാഴ്ച്ചയുണ്ടായ ചുഴലിക്കാറ്റിലും മഴയിലും കൊടുങ്ങല്ലൂരിലുണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് കെ.എസ്.ഇ.ബിക്കാണ്. മരങ്ങള്‍ വീണ് പലയിടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. പന്ത്രണ്ട് മണിക്കൂര്‍ പിന്നിട്ടുമ്പോഴും വൈദ്യുതി ജീവനക്കാര്‍ അറ്റകുറ്റപ്പണികള്‍ തുടരുകയാണ്. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച അറൈവല്‍ സെന്ററിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ പകുതിയിലേറെ പറന്നു പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."