HOME
DETAILS
MAL
സാകിര്‍ നായിക് മലേഷ്യന്‍ പൗരത്വത്തിന് അപേക്ഷ നല്കി
backup
May 31 2017 | 00:05 AM
ന്യൂഡല്‍ഹി: ഇസ്്ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക് മലേഷ്യന്‍ പൗരത്വത്തിന് ശ്രമിക്കുന്നതായി വിവരം. ഭീകരവാദ കുറ്റം ആരോപിച്ച് എന്‍.ഐ.എ ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹം മലേഷ്യന്‍ പൗരത്വത്തിന് ശ്രമിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇന്റര്‍പോളിന്റെ സഹായത്തോടെ എന്‍.ഐ.എ അദ്ദേഹത്തിനെതിരേ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. മലേഷ്യന്‍ പൗരത്വം സ്വീകരിച്ച് ആ രാജ്യത്ത് സ്ഥിരതാമസമാക്കാനാണ് സാകിര്‍ നായിക്ക് ആലോചിക്കുന്നത്. എന്നാല്‍ പൗരത്വത്തിനുള്ള അപേക്ഷ മലേഷ്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചതായ വിവരം ലഭിച്ചിട്ടില്ല. അതേസമയം അദ്ദേഹത്തിന്റെ പൗരത്വ അപേക്ഷ അംഗീകരിക്കാതിരിക്കാന്‍ നയതന്ത്ര തലത്തില്‍ ഇന്ത്യ ശ്രമം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."