HOME
DETAILS
MAL
ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര നിരോധന ഉത്തരവ് പിന്‍വലിച്ചു
backup
October 08 2018 | 10:10 AM
ഇടുക്കി: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇടുക്കിയില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇതിനെ തുടര്‍ന്ന് ഇടുക്കിയുടെ മലയോരമേഖലയിലേക്കുള്ള വിനോദയാത്രയ്ക്കുള്ള നിരോധന ഉത്തരവ് പിന്‍വലിച്ചതായി ജില്ല കലക്ടര്‍ അറിയിച്ചു.
മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരം, അഡ്വഞ്ചര്‍ ടൂറിസം, ബോട്ടിങ്, ഓഫ്റോഡ് ഡ്രൈവിങ് തുടുങ്ങിയവക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധന ഉത്തരവാണ് പിന്‍വലിച്ചത്. സുരക്ഷ കണക്കിലെടുത്ത് മലയോരമേഖലയിലൂടെയുള്ള രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്ന് കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."