അമ്പൂരി കൊലപാതകം: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു; കുപിതരായി നാട്ടുകാര്‍; പിന്നാലെ കല്ലേറും, ഒടുവില്‍ തെളിവെടുപ്പ് അവസാനിപ്പിച്ച് പൊലിസ് സംഘം
തിരുവനന്തപുരം: അമ്പൂരി കൊലക്കേസില്‍ പ്രതി അഖിലിനെ തെളിവെടുപ്പിന് എത്തിച്ചു. അമ്പൂരിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അതിനിടെ അഖിലിനെ കണ്ട നാട്ടുകാര്‍ പ്രകോപിതരായി. പ്രതിക്കു നേരെ കല്ലേറുമുണ്ടായി. അഖിലിനെ എത്തിച്ച പൊലിസ് ജീപ്പ് തടഞ്ഞ നാട്ടുകാര്‍ വലിയ പ്രതിഷേധവുമായാണ് പൊലിസിനു നേരെ തിരിഞ്ഞത്. അച്ഛനെയും അമ്മയെയും അസ്റ്റ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അതേസമയം നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ തെളിവെടുപ്പ് അവസാനിപ്പിച്ച് പൊലിസ് സംഘം മടങ്ങി.
നേരത്തെ അഖിലിന്റെ മൊഴിയില്‍ നിന്ന് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. രാഖിയുടെ ആത്മഹത്യാ ഭീഷണിയാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നായിരുന്നു പ്രതി മൊഴി നല്‍കിയിരുന്നത്. തന്റെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും രാഖി തയാറായിരുന്നില്ല. തുടര്‍ന്ന് ആത്മഹത്യാ ഭീഷണിയും മുഴക്കിയിരുന്നു. എന്നാല്‍ മറ്റൊരാളെ വിവാഹം ചെയ്യാന്‍ അനുവദിക്കില്ലെന്നും രാഖി പറഞ്ഞതായി പ്രതി അഖില്‍ പൊലിസിനോട് പറഞ്ഞിരുന്നു. കാറില്‍ കയറ്റിയ ശേഷം രാഖിയുമായി തര്‍ക്കമുണ്ടായി. ഇതിനു ശേഷമാണ് രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും അഖില്‍ വ്യക്തമാക്കി. തന്നെ ഒഴിവാക്കിയാല്‍ പൊലിസിനെ സമീപിക്കുമെന്ന് രാഖി പറഞ്ഞതായും അഖില്‍ മൊഴിയെടുക്കുന്നതിനിടെ പൊലിസിനോട് പറഞ്ഞു.
എന്നാല്‍ കൊലപാതകത്തില്‍ അച്ഛനു പങ്കില്ലെന്നും അഖില്‍ വെളിപ്പെടുത്തി. കൊലപാതകത്തിനു മുന്‍പ് കുഴി തയാറാക്കിയിരുന്നതായും കുഴി തയാറാക്കുന്നത് അയസല്വാസികളും മറ്റും അറിഞ്ഞിരുന്നെന്നും അഖില്‍ പറഞ്ഞു. ഇതോടെ മറ്റുള്ളവര്‍ക്കും സംഭവത്തില്‍ പങ്കുണ്ടോ എന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം മറവു ചെയ്യുന്നതിനു വേണ്ടിയുള്ള കുഴിയെടുക്കാന്‍ അച്ഛനും കൂടെയുണ്ടായിരുന്നെന്ന് അഖില്‍ പറഞ്ഞു. ഇക്കാര്യം അച്ഛന് മണിയനും വ്യക്തമാക്കിയിട്ടുണ്ട്. കുഴിയെടുത്തതും കമുക് നട്ടതും താന്‍ തന്നെയാണെന്ന് അച്ഛന് പറഞ്ഞു. എന്നാല്‍ എന്തിനാണ് കുഴിയെടുക്കുന്നത് എന്ന് അറിയില്ലായിരുന്നെന്നും മണിയന് പറഞ്ഞു.
പൂവാര്‍ സ്വദേശിനിയായ രാഖിയെയാണ് അഖിലും സഹോദരന് രാഹുലും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഒരുമാസമായി യുവതിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലിസ് അന്വേഷണം നടത്തുന്നതിനിടെ അഖിലിന്റെ പുതുതായി നിര്‍മിക്കുന്ന വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. എറണാകുളത്ത് കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന രാഖി കഴിഞ്ഞമാസം 21ന് വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. കഴിഞ്ഞ ഒരുമാസമായി പൊലിസ് മൃതദേഹത്തിനായി പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു.
പ്രതി അഖില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."