HOME
DETAILS

ഒറ്റയാന്റെ ആക്രമണം; മൂന്ന് വീടുകളും ഒരു കടയും തകര്‍ന്നു

  
backup
July 31 2016 | 21:07 PM

%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d

ഗൂഡല്ലൂര്‍: ഗൂഡല്ലൂരിലെ വിവിധ പ്രദേശങ്ങളില്‍ ഒറ്റയാനകള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് വീടുകളും ഒരു കടയും തകര്‍ന്നു. ദേവാല ടാന്‍ടീയിലും തുറപ്പള്ളിയിലുമാണ് ഒറ്റയാന്റെ ആക്രമണുണ്ടായത്. ദേവാലയില്‍ മൂന്ന് വീടുകളും തുറപ്പള്ളിയില്‍ ഒരു കടയുമാണ് ആനകള്‍ തകര്‍ത്തത്. ദേവാല ടാന്‍ടി മൂന്നാം ഡിവിഷനിലെ മുരുകേശന്‍, വടിവേലു, നാഥന്‍ എന്നിവരുടെ വീടുകളാണ് ആനയുടെ ആക്രമണത്തില്‍ തകര്‍ന്നത്.
ഇന്നലെ പുലര്‍ച്ചെ രണ്ടിനാണ് സംഭവം. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന കുടുംബങ്ങള്‍ അയല്‍ വീടുകളില്‍ അഭയം തേടിയതിനാലാണ് മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്.
മുരുകേശനും കുടുംബവുമാണ് വീട്ടിനുള്ളിലുണ്ടായിരുന്നത്. ശബ്ദംകേട്ടുണര്‍ന്ന ഇവര്‍ അയല്‍വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു.
തുറപ്പള്ളിയിലെ സുലൈമാന്റെ പച്ചക്കറിക്കടയാണ് മറ്റൊരൊറ്റയാന്‍ കഴിഞ്ഞ ദിവസം തന്നെ രാത്രിയില്‍ തകര്‍ത്തത്. പച്ചക്കറികളെല്ലാം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ വനംവകുപ്പിന് പരാതി നല്‍കി.
ഗൂഡല്ലൂര്‍ മേഖലയില്‍ ശമനമില്ലാതെ തുടരുകയാണ് കാട്ടാനകളുടെ ശല്ല്യം. ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന ആനകള്‍ മനുഷ്യ ജീവനടക്കം നാശം വിതക്കുകയാണ്.
ഇതിന് പുറമെ കൃഷി, വാഹനം, വീട് എന്നിവയും ആനകളുടെ ആക്രമണങ്ങളില്‍ നശിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ആനശല്ല്യത്തിന് ശാശ്വതമായി ഒരു പരിഹാരം കാണാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
ഇത് ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഗൂഡല്ലൂര്‍ നഗരസഭാ പരിധിയില്‍പോലും ആനശല്ല്യം അതിരൂക്ഷമാണ്. തുറപ്പള്ളിയില്‍ ആനകളിറങ്ങാത്ത ദിവസങ്ങളില്ലെന്ന് വേണം പറയാന്‍. സമീപത്ത് വനമായതിനാല്‍ പകല്‍ സമയങ്ങളില്‍ പോലും ആനകള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നത് പതിവാണ്. ഇതുകൊണ്ട് രക്ഷിതാക്കള്‍ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കുന്നത് ഭീതിയോടെയാണ്. ആനപ്പേടി കാരണം സന്ധ്യയായാല്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 days ago