മെഡിക്കല്‍ കോളജ് കാംപസില്‍ ആയിരം വൃക്ഷത്തൈകള്‍ നടുന്നു
കോഴിക്കോട്: മെഡിക്കല്‍ കോളജിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് കാംപസില്‍ ആയിരം വൃക്ഷത്തൈകള്‍ നടുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ 60 തൈകള്‍ നട്ടു. മെഡിക്കല്‍ കോളജ് കാംപസില്‍ പഴയ ഗസ്റ്റ്ഹൗസിന് സമീപത്താണ് തൈകള്‍ നടുന്നത്.
ഇന്നലെ മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ആയിരം വൃക്ഷത്തൈകള്‍ കാംപസില്‍ നടും. വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് ഔഷധ ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വെട്ടിനീക്കുന്ന മരങ്ങള്‍ക്ക് പകരം പത്തിരട്ടി മരങ്ങള്‍ നടണമെന്ന വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രി അധികൃതര്‍ പദ്ധതിയുമായി മുന്നോട്ടുനീങ്ങുന്നത്.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, സംസ്ഥാന വനംവകുപ്പ്, ഒളവണ്ണ മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥാലയം എന്നിവയുടെ സഹകരണത്തോടെ നാഷനല്‍ ഗ്രീന്‍കോര്‍ ആണ് പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. ഇന്നലെ കാംപസില്‍ നഗരത്തിലെ വിവിധ മേഖലകളിലെ 60 വ്യക്തികള്‍ ചേര്‍ന്ന് 60 തൈകള്‍ വച്ചുപിടിപ്പിച്ചു.
മുന്‍ മേയര്‍മാരായ സി.ജെ റോബിന്‍, യു.ടി രാജന്‍, സ്വാതന്ത്ര്യസമര സേനാനി പി. വാസു, കമാല്‍ വരദൂര്‍, ഡോ. ആയിഷ ഗുഹരാജ്, ഡോ. ഖദീജ മുംതാസ്, കവി പി.കെ ഗോപി, സിവിക് ചന്ദ്രന്‍, തായാട്ട് ബാലന്‍ തുങ്ങിയവര്‍ തൈകള്‍ നട്ടു. പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.പി ശശീധരന് നെല്ലിത്തൈ കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."