HOME
DETAILS
MAL
'അറവു നിരോധനം കാര്‍ഷിക മേഖലയെ തകര്‍ക്കും'
backup
May 31 2017 | 00:05 AM
താമരശേരി: കേന്ദ്ര സര്‍ക്കാര്‍ കന്നുകാലി വില്‍പ്പനയ്ക്കു നിയന്ത്രണമേര്‍പ്പെടുത്തിയത് കാര്‍ഷികമേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കര്‍ഷക കോണ്‍ഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. മാട്ടിറച്ചി നിരോധനം ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ അധ്യക്ഷനായി. അഗസ്റ്റ്യന്‍ ജോസഫ്, ജോയി നെടുംപള്ളി, പി.കെ.സി മുഹമ്മദ്, ജോണ്‍ പൊന്നാമ്പേല്‍, ബെന്നി പി. ജോസഫ്, സിദ്ധാര്ത്ഥന് നരിക്കുനി, പി.കെ സുരേന്ദ്രന്, ചന്തു കിഴക്കോത്ത് ബാലകൃഷ്ണന് പുല്ലങ്കോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."