HOME
DETAILS

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാനമാറ്റം ലക്ഷ്യം: മന്ത്രി കെ.ടി ജലീല്‍

  
backup
October 09 2018 | 05:10 AM

%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af-2

കുന്ദമംഗലം: ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ വൈജ്ഞാനിക രംഗത്ത് മോശമല്ലാത്ത സ്ഥാനം കേരളത്തിനുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് നമ്മുടെ സ്ഥാനം പിറകിലാണെന്ന് മന്ത്രി കെ.ടി ജലീല്‍.
കേരളത്തിലെ സര്‍വകലാശാലകളില്‍ നാകിന്റെ എ പ്ലസ് അക്രഡിറ്റേഷന്‍ ഉള്ള സര്‍വകലാശാലയും എന്‍. ഐ.ആര്‍.എഫിന്റെ ആദ്യത്തെ 25 റാങ്കില്‍ വരുന്ന സര്‍വകലാശാലയും കേരളത്തില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. കുന്ദമംഗലം ഗവ. കോളജ് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യ പരിശീലനം എന്ന കാഴ്ചപ്പാട് കോളജുകളിലും സര്‍വകലാശാലകളിലും ഉണ്ടാക്കിയെടുക്കണമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാനപരമായ ഒരു മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. അഡ്വ. പിടിഎ റഹീം എം.എല്‍.എ അധ്യക്ഷനായി.എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കി 3.25 കോടി രൂപ ഉപയോഗിച്ചാണ് അക്കാദമിക് ബ്ലോക്ക് കെട്ടിടം നിര്‍മിച്ചത്.
ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂരില്‍ ഗ്രാമപഞ്ചായത്ത് വിലക്കെടുത്ത് നല്‍കിയ 5.10 ഏക്കര്‍ സ്ഥലത്താണ് കോളജിനായി കെട്ടിടം നിര്‍മിച്ചത്. ഈ അധ്യയന വര്‍ഷം മുതല്‍ ഇവിടെ ക്ലാസുകള്‍ നടന്നു വരുന്നുണ്ട്. പൊതുമരാമത്ത് കെട്ടിട വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ ദിലീപ് ലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മനോജ്കുമാര്‍, രമ്യ ഹരിദാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ് ബീന, ഷൈജ വളപ്പില്‍, വൈവി ശാന്ത, സി. മുനീറത്ത്, കെ. അജിത, കെ. തങ്കമണി, ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. സുനിത, പഞ്ചായത്ത് മെമ്പര്‍ എന്‍ . സുരേഷ്. പി.ടി.എ വൈസ് പ്രസിഡന്റ് എ. ഹരിദാസന്‍, എന്‍.ഐ.ടി ഡയരക്ടര്‍ ശിവജി ചക്രവര്‍ത്തി, ഇ. വിനോദ് കുമാര്‍, ഇ.എം ജയപ്രകാശ്, അഹമ്മദ്കുട്ടി അരയങ്കോട്, മംഗലാഞ്ചേരി ശിവദാസന്‍, എം. ഗോപാല കൃഷ്ണന്‍, അഷിത് അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. കോളജ് വിദ്യഭ്യാസ ഡയറക്ടര്‍ ഹരിത വി. കുമാര്‍ ഐ.എ.എസ് സ്വാഗതവും പ്രിന്‍സിപ്പാള്‍ ഡോ. സജി സ്റ്റീഫന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ കോളജിന് സഹായം ലഭ്യമാക്കിയ പെരുമണ്ണ, ഒളവണ്ണ, ചാത്തമംഗലം പഞ്ചായത്തുകളെ മന്ത്രി ആദരിച്ചു. കോളജിന് അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിടം നിര്‍മ്മിക്കാന്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 9.75 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള ലൈബ്രറി, ഓഡിറ്റോറിയം, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍, കാന്റീന്‍, സ്റ്റാഫ് ക്വാട്ടേഴ്‌സ്, ഗാലറി അടക്കമുള്ള കളിസ്ഥലം എന്നിവയാണ് നിര്‍മിക്കുന്നത്. ഇതിന്‍ന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. എന്‍.ഐ.ടിയിലെ ആര്‍കിടെക്ച്ചറല്‍ വിഭാഗമാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago