കോടതി ജീവനക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം തടവും
കൊല്ലം: കോടതി ജീവനക്കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും. മങ്ങാട്ട് കൊതുമ്പില്‍ കിഴക്കതില്‍ വീട്ടില്‍ സജി(അനുപ് - 49)യെയാണ് നാലാം അഡീഷനല്‍ ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. കൊലപാതകം, അതിക്രമിച്ചു കടക്കല്‍, പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണു ശിക്ഷ. സംഭവം ക്രൂരവും പൈശാചികവുമാണെന്നു കോടതി നിരീക്ഷിച്ചു.
2013 ജനുവരി 16 നാണ് കേസിനാസ്പദമായ സംഭവം. കോടതി ജീവനക്കാരിയും മങ്ങാട് സ്വദേശിനിയുമായ വീട്ടമ്മയെ സ്ഥിരമായി ഓട്ടോയില്‍ ബസ്‌സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടിരുന്നയാളാണു പ്രതി. വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ തള്ളിയിട്ടു തലയ്ക്കു പരുക്കേല്‍പ്പിച്ച ശേഷം പീഡിപ്പിക്കുകയും തുടര്‍ന്ന് മൊബൈല്‍ കോഡ് വയര്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഇരവിപുരം സി.ഐമാരായിരുന്ന ബാലാജി, അമ്മിണിക്കുട്ടന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ്, മങ്ങാട് സി.എസ് സുനില്‍ എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."