വണ്ടൂരിലെ അനധികൃത ബാര്‍: എസ്.വൈ.എസ് പ്രക്ഷോഭത്തിലേക്ക്
വണ്ടൂര്‍:നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചും വ്യാജ രേഖകള്‍ ചമച്ചും വണ്ടൂരില്‍ പ്രവര്‍ത്തനമാരംഭിച്ച ബാര്‍ അടച്ചു പൂട്ടുംവരെ വന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ വണ്ടൂര്‍ സുന്നി സെന്ററില്‍ ചേര്‍ന്ന മണ്ഡലം എസ് .വൈ. എസ് കൗണ്‍സില്‍ തീരുമാനിച്ചു.
പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും വെല്ലുവിളിയായി പ്രവര്‍ത്തിക്കുകയും, ജനരോഷത്തിനു നേരെ നിസംഗത പുലര്‍ത്തുകയും ചെയ്യുന്ന അധികാരികളുടെ ധിക്കാരത്തിനെതിരേ പോഷക ഘടകങ്ങളുമായി സഹകരിച്ചു നടത്തുന്ന പ്രക്ഷോഭത്തിന്റ ആദ്യപടിയായി ഈ മാസം 19 ന് വണ്ടൂര്‍ പഞ്ചായത്ത് എസ്.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.
മത,സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചും സമാനമനസ്‌കരെ സഹകരിപ്പിച്ചും തുടര്‍ സമരങ്ങള്‍ നടത്താനും തീരുമാനിച്ചു.ചടങ്ങില്‍ സി. അബ്ദുല്ല മൗലവി അധ്യക്ഷനായി. ഫരീദ് റഹ്മാനി കാളികാവ്, ഹസന്‍ മുസ ്‌ലിയാര്‍, ലത്തീഫ് ദാരിമി ഏമങ്ങാട്, ഉബൈദുല്ലാ ഫൈസി വാണിയമ്പലം, ഗഫുര്‍ ഫൈസി തുവ്വൂര്‍ ,അക്ബര്‍ മമ്പാട് സംസാരിച്ചു.
പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് യൂസുഫ് അന്‍വരി, റസാഖ് ഫൈസി വാക്കോട്, അബ്ദുല്ല ഫൈസി, മൂസ മൗലവി, അബ്ദുല്‍ കരീം , ലത്തീഫ് കുരിക്കള്‍, ഇബ്‌റാഹീം ഹാജി, ശിഹാബ് ഫൈസി , ഉസ്മാത്ത് , ജിഷാദ് കോക്കാടന്‍ , സ്വാലിഹ് മാസ്റ്റര്‍, മോയിന്‍ മുസ് ലിയാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."