കുട്ടികളിലെ കുറ്റവാസന തടയാന്‍ പൊലിസിന്റെ രക്ഷാവലയം
കണ്ണൂര്‍: ആരുമറിയാതെ സ്‌കൂളില്‍ നിന്നു മുങ്ങുന്നവരും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവരുമായ കുട്ടികള്‍ക്ക് നിരീക്ഷണവലയമൊരുക്കാന്‍ ഇനി മുതല്‍ 'സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്' രംഗത്ത്.
കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ 40 സ്‌കൂളുകളിലാണ് സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്.
ഓരോ സ്‌കൂളുകളിലും വിദ്യാര്‍ഥി പ്രതിനിധി, പി.ടി.എ, പ്രധാനധ്യാപകന്‍, രക്ഷിതാക്കള്‍, പരിസരവാസികള്‍, കച്ചവടക്കാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവരെ ഉള്‍പെടുത്തിയാണ് ഗ്രൂപ്പ് രൂപീകരിക്കുന്നത്. ഓരോ സ്‌കൂളിലെയും എസ്.പി.ജിയുടെ ചുമതല കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ ഓരോ സിവില്‍ പൊലിസ് ഓഫിസര്‍ക്കുമായിരിക്കും സ്റ്റേഷന്‍ പരിധിയിലെ എല്ലാ സ്‌കൂളുകളിലും ആദ്യയോഗം വിളിച്ചുചേര്‍ത്തു. കൂടാതെ സ്‌കൂളുകളിലെ ഓരോ ദിവസത്തെ ഹാജര്‍ നില പരിശോധിക്കുകയും വരാത്ത കുട്ടികളുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് കാരണം തിരക്കുകയും ചെയ്യും.
ഫോണുകളുടെ ഉപയോഗം, ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, പൂവാല ശല്യം എന്നിവ തടയുന്നതും സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ചുമതലയാണ്.
ടൗണ്‍ സി.ഐ ടി.കെ രത്‌നകുമാറിന്റെ ആശയമാണ് മുഴുവന്‍ സ്‌കൂളിലേക്കും വ്യാപിപ്പിക്കുന്നത്.
ടൗണ്‍ എസ്.ഐ ശ്രീജിത്ത് കൊടേരിക്കും സിവില്‍ പൊലിസ് ഓഫിസര്‍ കെ.എന്‍ സഞ്ജയ്ക്കും ഇതിന്റെ മേല്‍നോട്ട ചുമതല നല്‍കും. കുട്ടികളില്‍ ചെറുപ്പത്തിലേ കുറ്റവാസനകള്‍ ഇല്ലാതാക്കുന്നതിനും സമൂഹത്തിന് നല്ല വാഗ്ദാനങ്ങളായി കുട്ടികളെ നയിക്കുന്നതിനുമാണ് പദ്ധതി തയാറാക്കിയത്.
ശിശുദിനത്തോടനുബന്ധിച്ച് നവംബര്‍ മാസം സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് കായിക മല്‍സരവും ക്വിസ് മല്‍സരവും സംഘടിപ്പിക്കും.
ശിശുസൗഹൃദ പൊലിസ് സ്റ്റേഷന്‍ എന്ന നിലയില്‍ പൊലിസും കുട്ടികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുവാനും കുട്ടികള്‍ക്ക് നിയമബോധവല്‍ക്കരണവും നിയമം അനുസരിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുക എന്ന ഉദ്ദേശവും ഈ പദ്ധതികള്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."