സീറ്റിനായി ആരുടേയും മുന്നില്‍ യാചിക്കാനില്ലെന്ന് മായാവതി
ലഖ്‌നൗ: ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മഹാസഖ്യം രൂപീകരിക്കാനുള്ള ചര്‍ച്ച സജീവമായിരിക്കെ ഇതിനെതിരേ നിലപാടിലുറച്ച് ബി.എസ്.പി അധ്യക്ഷ മായാവതി.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ചേരില്ലെന്ന് ആവര്‍ത്തിച്ച അവര്‍, സീറ്റുകള്‍ക്കായി ആരുടേയും മുന്നില്‍ യാചിക്കാന്‍ നില്‍ക്കില്ലെന്നും വ്യക്തമാക്കി. സ്വന്തം നിലയില്‍ മത്സരിക്കുകയെന്നതാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. ലഖ്‌നൗവില്‍ പാര്‍ട്ടി അധ്യക്ഷന്‍ കന്‍ഷി റാമിന്റെ ചരമവാര്‍ഷികാചരണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മായാവതി.
കോണ്‍ഗ്രസും ബി.ജെ.പിയും നിലനില്‍ക്കുന്നത് സവര്‍ണര്‍ക്കുവേണ്ടിയാണ്. സമൂഹത്തില്‍ ദലിതുകളേയും ന്യൂനപക്ഷങ്ങളേയും ഈ രണ്ട് പാര്‍ട്ടികളും അവഗണിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. ദലിതുകള്‍, ഗോത്രവര്‍ഗക്കാര്‍, പിന്നാക്ക വിഭാഗക്കാര്‍, മുസ്‌ലിംകള്‍, മറ്റ് മതന്യൂനപക്ഷങ്ങള്‍ എന്നിവരെ അംഗീകരിക്കാത്തവരുമായി ഒരു തരത്തിലുള്ള ധാരണക്കും ബി.എസ്.പി ഒരുക്കമല്ല. സഖ്യം ചേരുകയും അതിനുവേണ്ടി സീറ്റുകള്‍ക്കായി മറ്റുള്ളവര്‍ക്ക് മുന്‍പില്‍ യാചിക്കുകയും ചെയ്യാന്‍ ബി.എസ്.പി ഒരുക്കമല്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
അതേസമയം, അവര്‍ മുന്നോട്ടുവച്ച വാദം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട പ്രതിപക്ഷത്തിന്റെ തന്ത്രങ്ങള്‍ക്കും തിരിച്ചടിയാകുകയാണ്. കോണ്‍ഗ്രസിന്റെ അപ്രമാദിത്തത്തിനെ അംഗീകരിക്കില്ലെന്ന മുന്നറിയിപ്പുകൂടിയാണ് അവര്‍ നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."