ചോര്‍ന്നൊലിച്ച് പരിയാരം പൊലിസ് സ്റ്റേഷന്‍
തളിപ്പറമ്പ്: മഴക്കാലമായാല്‍ കഴിഞ്ഞ എട്ടു വര്‍ഷമായി പരിയാരം സ്റ്റേഷനിലെ പൊലിസുകാര്‍ക്ക് ദുരിതകാലമാണ്. 69 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ നനഞ്ഞൊലിച്ച് ഇരിക്കേണ്ട അവസ്ഥ.
അനുഭവ പാഠം ഉള്‍ക്കൊണ്ട് ഇത്തവണ മഴയ്ക്കു മുമ്പേ പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മേല്‍ക്കൂര പുതച്ചിരിക്കയാണ് സ്റ്റേഷന്‍ കെട്ടിടം. ഇവിടെയുള്ള പൊലിസുകാര്‍ തന്നെ 8000 രൂപ പിരിവെടുത്താണ് ഷീറ്റ് വാങ്ങിയത്.
1948ല്‍ പരിയാരം ടിബി സാനിറ്റോറിയം സൂപ്രണ്ടിന്റെ ക്വാര്‍ട്ടേഴ്‌സായി പ്രവര്‍ത്തിച്ച കെട്ടിടമാണിത്. ചോര്‍ച്ച താല്‍ക്കാലികമായി തടഞ്ഞെങ്കിലും ദ്രവിച്ചുകിടക്കുന്ന മേല്‍ക്കൂര ഏതുനേരത്തും താഴേക്ക് പതിക്കാവുന്ന നിലയിലാണ്. 2009ല്‍ ഇവിടെ പൊലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ സമയത്ത് കാര്യമായ അറ്റകുറ്റപ്പണിയൊന്നും നടത്തിയില്ലെന്ന ആരോപണമുയര്‍ന്നിരുന്നു.
തടുക്കം മുതല്‍ തന്നെ സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ശാപമായിരുന്ന ചോര്‍ച്ച വര്‍ഷാവര്‍ഷം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എട്ടുവര്‍ഷമായി പൊലിസുകാര്‍ കയ്യില്‍ നിന്ന് പണം മുടക്കിയാണ് പല ഭാഗത്തും മേല്‍ക്കൂരയില്‍ പ്ലാസ്റ്റിക്ക് വിരിച്ചുകൊണ്ടിരിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷന്റെ ശോച്യാവസ്ഥ ജില്ലാ പൊലിസ് മേധാവി ഉള്‍പ്പെടെയുള്ള ഉന്നതരെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായില്ല.
ചെറിയ മുറികളില്‍ ഏറെ ബുദ്ധിമുട്ടിയാണ് പൊലിസുകാര്‍ ജോലിചെയ്യുന്നത്. വനിതാ പൊലിസിനു പ്രത്യേകമായി വിശ്രമമുറിയും ഇവിടെയില്ല.
പ്രവര്‍ത്തനം തുടങ്ങി എട്ടു വര്‍ഷമെത്തിയിട്ടും ദേശീയപാതയോരത്തെ പ്രധാന സ്റ്റേഷനുകളിലൊന്നായ പരിയാരത്ത് ലോക്കപ്പ് സൗകര്യമില്ലാത്തതിനാല്‍ പ്രതികളെ തളിപ്പറമ്പിലോ പഴയങ്ങാടിയിലോ കൊണ്ടുപോകാറാണു പതിവ്. ആവശ്യത്തിന് സര്‍ക്കാര്‍ ഭൂമിയുള്ള പരിയാരത്ത് സൗകര്യപ്രദമായ പുതിയ സ്‌റ്റേഷന്‍ കെട്ടിടം ഉയരുന്നതും കാത്തിരിക്കുകയാണ് ഇവിടുത്തെ പൊലിസുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."