അക്കരെ കൊട്ടിയൂരില്‍ നീരെഴുന്നള്ളത്ത്; നെയ്യാട്ടം ആറിന്
കൊട്ടിയൂര്‍: അക്കരെ കൊട്ടിയൂര്‍ ശൈവ സന്നിധിയിലേക്ക് നീരെഴുന്നള്ളത്ത് ചടങ്ങ് നടത്തി. വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭം കുറിക്കുന്ന നീരെഴുന്നള്ളത്തിന് ഉച്ചയോടെ ഇക്കരെ ക്ഷേത്രത്തിലാണ് തുടക്കമായത്. കൂത്ത്പറമ്പ് കോട്ടയം തിരൂര്‍കുന്ന് ഗണപതി ക്ഷേത്രത്തില്‍ എഴുന്നള്ളിച്ചെത്തിക്കുന്ന വിളക്ക് തിരി ബുധനാഴ്ച രാവിലെ ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെത്തിച്ചു. സ്ഥാനികന് മണിയന് ചെട്ട്യാന് ചിങ്ങന് കൃഷ്ണന്റെ നേതൃത്വത്തിലാണ് വിളക്കുതിരി ഇക്കരെ കൊട്ടിയൂരില്‍ എഴുന്നള്ളിച്ച് എത്തിച്ചത്. ഒറ്റപ്പിലാന് കുറിച്യ സ്ഥാനികന്റെ നേതൃത്വത്തില്‍ ഇക്കര ക്ഷേത്ര നടയില്‍ തണ്ണീര്‍കുടി ചടങ്ങ് നടന്നു. ഇക്കര കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ നിന്ന് പടിഞ്ഞീറ്റ നമ്പൂതിരി, സമുദായി ഭട്ടതിരിപ്പാടിന്റെയും നേതൃത്വത്തില്‍ പുറപ്പെട്ട സംഘം വാവലി തീരത്തെ കാട്ടുവഴികളിലൂടെ സഞ്ചരിച്ച് മന്ദംചേരി കൂവ്വപ്പാടത്ത് എത്തി. കൂവയില പറിച്ചെടുത്ത സംഘത്തെ കാത്ത് ഒറ്റപ്പിലാന്, പുറംകളയാന്, ജന്മാശാരിയും, ബാവലിക്കരയില്‍ കാത്തുനിന്നിരുന്നു. സംഘം ബാവലിയില്‍ മുങ്ങികുളിച്ച് കാട്ടുവഴികളിലൂടെ അക്കര കൊട്ടിയൂരിലേക്ക് നടന്നു. മണിത്തറയില്‍ സ്വയംഭൂവില്‍ ഒറ്റപ്പിലാന്റെ നേതൃത്വത്തിലുള്ള ആദ്യസംഘം അഭിഷേകം നടത്തി. തുടര്‍ന്ന് പടിഞ്ഞീറ്റയുടെ നേതൃത്വത്തിലുള്ള സംഘം അഭിഷേകവും നടത്തി. തിടപ്പള്ളി അടുപ്പില്‍ നിന്ന് ശരീരത്തില്‍ ഭസ്മം പൂശി പടിഞ്ഞാറേ നടവഴി സംഘം ഇക്കരെ കടന്നു. ഇന്നലെ രാത്രി ആയില്യാര്‍ക്കാവില്‍ നടന്ന ഗൂഢപൂജകള്‍ ഇന്നു പുലര്‍ച്ചയോടെ സമാപിച്ചു. രാവിലെ കണക്കപ്പിള്ള, നമ്പീശന്, എന്നിവരുടെ നേതൃത്വത്തില്‍ അമ്പലവാസി സംഘം അക്കര പ്രവേശിച്ച് മണിത്തറയിലേയും അമ്മാറക്കലിലെയും കാട് നീക്കം ചെയ്ത് വൃത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."