ലോക ജൂനിയര്‍ ബാഡ്മിന്റണ്‍: കിരണ്‍ ജോര്‍ജ് ഇന്ത്യന്‍ ടീമില്‍
തിരുവനന്തപുരം: നവംബര്‍ അഞ്ചു മുതല്‍ 18 വരെ കാനഡയില്‍ നടക്കുന്ന ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 13 പുരുഷ താരങ്ങളും 11 വനിതാ താരങ്ങളുമടങ്ങുന്ന 24 അംഗ സ്ക്വാഡിനെയാണ് ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യ സെലക്ഷന് കമ്മിറ്റി പ്രഖ്യാപിച്ചത്.
ആണ് ടീമിനെ ലോക മൂന്നാം നമ്പര്‍ താരം ലക്ഷ്യ സെനും പെണ് ടീമിനെ ലോക അഞ്ചാം റാങ്ക് താരം വൈഷ്ണവി റെഡ്ഢി ജാക്കയും നയിക്കും. നിലവില്‍ ഇരുവരും യൂത്ത് ഒളിംപിക്സില്‍ പങ്കെടുക്കുകയാണ്. റാങ്കിങ് പോയിന്റിന്റെ അടിസ്ഥാനത്തിലാണ് മറ്റു ടീമംഗങ്ങളെ തിരഞ്ഞെടുത്തത്. കിരണ്‍ ജോര്‍ജാണ് ടീമിലെ ഏക മലയാളി താരം. പുരുഷ സ്ക്വാഡ്: ലക്ഷ്യ സെന്‍, കിരണ്‍ ജോര്‍ജ്, ആലാപ് മിശ്ര, പ്രിയന്ശു രജവത്, ധ്രുവ് കപില, ജി. കൃഷ്ണ പ്രസാദ്, കെ. മഞ്ജിത് സിങ്, കെ. ദിങ്കു സിങ്, സായ് കൃഷ്ണ സായ്കുമാര്, സായ് കൃഷ്ണ സായ്കുമാര് പൊഡിലെ, പി. വിഷ്ണു വര്ധന് ഗൗഡ്, നവനീത് ബോക്ക, അക്ഷന്‍ ഷെട്ടി. വനിതാ സ്ക്വാഡ്: വൈഷ്ണവി റെഡ്ഢി ജാക്ക, മാളവിക ബന്‍സോദ്, പി. ഗായത്രി ഗോപിചന്ദ്, പൂര്‍വെ ഭാവെ, സാഹിതി ബന്ദി, ആര്. തനുശ്രീ, അദിതി ഭട്ട്, തനിഷ ക്രാസ്റ്റോ, കെ. അശ്വിനി ഭട്ട്, സൃഷ്ടി ജുപഡ്ഡി, റാഷി ലാമ്പെ. ടീം പരിശീലന ക്യാംപ് ഈ മാസം 16 മുതല്‍ 31 വരെ പഞ്ച്കുളയില്‍ നടക്കും.
എല്ലാ ടീമംഗങ്ങളും 16 ദിവസത്തെ ക്യാംപില്‍ പങ്കെടുക്കണമെന്ന് അസോസിയേഷന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."