കോളജുകളില്‍ കുട്ടിനേതാക്കളെ തിരുകിക്കയറ്റുന്നതിന് വിലക്കിട്ട് കേരള സര്‍വകലാശാല
സ്‌പോട്ട് അഡ്മിഷന്‍ സര്‍വകലാശാല നേരിട്ട് നടത്താന്‍ തീരുമാനം
നടപടി യൂനിവേഴ്‌സിറ്റി കോളജിലെ ക്രമക്കേടുകളെത്തുടര്‍ന്ന്
തിരുവനന്തപുരം: വിവിധ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്താനുള്ള കോളജുകളുടെ അധികാരം കേരള സര്‍വകലാശാല റദ്ദാക്കി. ഈ വര്‍ഷം കോളജുകളിലെ ഒഴിവുകളിലേക്ക് സര്‍വകലാശാല നേരിട്ട് സ്‌പോട്ട് അഡ്മിഷന്‍ മുഖേന പ്രവേശനം നടത്തും. യൂനിവേഴ്‌സിറ്റി കോളജിലെ സ്‌പോട്ട് അഡ്മിഷന്‍ നടപടികളിലെ ക്രമക്കേടുകള്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ തീരുമാനം.
ഓണ്‍ലൈന്‍ വഴിയുള്ള പ്രവേശനം പൂര്‍ത്തിയാക്കിയ ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്കാണ് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നത്. കോളജുകള്‍ നേരിട്ടു നടത്തിയിരുന്ന ഈ പ്രവേശനം വലിയ ആക്ഷേപങ്ങള്‍ക്ക് ഇടവരുത്തിയതോടെയാണ് പുതിയ തീരുമാനം. ആവശ്യത്തിന് യോഗ്യതയില്ലാത്ത വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ തിരുകിക്കയറ്റുന്നതായാണ് ആരോപണം ഉയര്‍ന്നത്.
ഏറ്റവും അവസാനം ഒഴിവു വരുന്ന സീറ്റുകളിലും സര്‍ക്കാര്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുന്ന കോഴ്‌സുകളിലുമാണ് അധ്യാപകരുടെ സഹായത്തോടെ അനര്‍ഹര്‍ പ്രവേശനം നേടിയിരുന്നത്.
ഓണ്‍ലൈന്‍ പ്രക്രിയക്ക് പുറത്തായിരുന്നു പ്രവേശന നടപടികളെന്നത് ക്രമക്കേടുകള്‍ക്ക് ഇടയാക്കി. സ്‌പോട്ട് അഡ്മിഷന് പിന്നിലെ ക്രമക്കേടുകള്‍ ഉയര്‍ത്തി സേവ് യൂനിവേഴ്‌സിറ്റി കോളജ് കാംപയിന്‍ കമ്മിറ്റിയും സര്‍വകലാശാലയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി.
കോളജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ അതത് ജില്ല കേന്ദ്രീകരിച്ച് ഏകജാലക പ്രവേശന സമിതി നടത്തും. ഇതിന്റെ അന്തിമ രൂപവും വിജ്ഞാപനവും ഉടന്‍ ഉണ്ടാകുമെന്ന് സിന്‍ഡിക്കേറ്റ് അംഗം കെ. എച്ച് ബാബുജാന്‍ അറിയിച്ചു.
നിലവില്‍ ഒഴിവുകളിലുള്ള സീറ്റുകളിലേക്കുള്ള പ്രവേശനവും ഇത്തരത്തിലാവും നടപ്പിലാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."