HOME
DETAILS

പിതൃമോക്ഷം തേടി ലക്ഷങ്ങള്‍ ബലിതര്‍പ്പണം നടത്തി

  
backup
July 31 2019 | 19:07 PM

%e0%b4%aa%e0%b4%bf%e0%b4%a4%e0%b5%83%e0%b4%ae%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

 


തിരുവനന്തപുരം: സംസ്ഥാനത്തെമ്പാടുമുള്ള പുണ്യകേന്ദ്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും പിതൃമോക്ഷം തേടി ഇന്നലെ ലക്ഷങ്ങള്‍ ബലിതര്‍പ്പണം ചെയ്തു. പുലര്‍ച്ചെ 2.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു ബലിതര്‍പ്പണം. പിതൃക്കളുടെ ആത്മാക്കളെ തൃപ്തിപ്പെടുത്താന്‍ ദര്‍ഭയും നീരും ചേര്‍ത്ത് ബലിച്ചോര്‍ നിവേദിച്ചുള്ള തര്‍പ്പണത്തിന് പുലര്‍ച്ചെ മുതല്‍ എല്ലായിടത്തും വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
വൈകിട്ടു വരെ ബലിയര്‍പ്പിക്കാനുള്ള സൗകര്യവും ചിലയിടങ്ങളില്‍ ഒരുക്കിയിരുന്നു. തലസ്ഥാന ജില്ലയില്‍ തിരുവല്ലം പരശുരാമ ക്ഷേത്രം, ശംഖുംമുഖം, വര്‍ക്കല പാപനാശം, ശിവഗിരി, ആവാടുതുറ, അരുവിപ്പുറം, അരുവിക്കര എന്നിവിടങ്ങളാണ് പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത്.
പ്രധാന സ്ഥലങ്ങളില്‍ കഴിഞ്ഞദിവസം രാത്രി മുതല്‍ ഭക്തര്‍ എത്തിത്തുടങ്ങിയിരുന്നു. കടല്‍ക്ഷോഭ ഭീഷണി നേരിടുന്നതിനാല്‍ ഇക്കുറി ശംഖുംമുഖത്ത് ബലി തര്‍പ്പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
കടലിന്റെ ഒരു വശത്ത് മാത്രമാണ് വിശ്വാസികള്‍ക്ക് പിണ്ഡം ഒഴുക്കാന്‍ അനുമതിയുണ്ടായിരുന്നത്. തിരുവല്ലത്തും പാപനാശത്തും വലിയ തിരക്കുണ്ടായിരുന്നു. മലപ്പുറം തിരുനാവായയിലും വയനാട് തിരുനെല്ലിയിലും ആലുവ മണപ്പുറത്തുമാണ് ബലിതര്‍പ്പണത്തിന് ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത്.
പുലര്‍ച്ചെ രണ്ടു മണി മുതലാണ് ത്രിമൂര്‍ത്തി സംഗമസ്ഥാനമായ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചത്. 14 കര്‍മ്മികള്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. നിളയില്‍ ശക്തമായ അടിയൊഴുക്കുള്ളിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുങ്ങല്‍ വിദഗ്ധരും ഫയര്‍ ഫോഴ്‌സും പൊലിസ് ഉദ്യോഗസ്ഥരും സജ്ജരായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ ജനത്തിരക്കില്‍ വര്‍ധനയുണ്ടെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നു മണി മുതലാണ് ബലിതര്‍പ്പണം തുടങ്ങിയത്. മുന്‍ കാലത്തെക്കാള്‍ കൂടുതല്‍ തിരക്ക് തിരുനെല്ലിയിലും ഇത്തവണ അനുഭവപ്പെട്ടു. കാസര്‍കോട് തൃക്കണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.
കടലാക്രമണത്തിന്റെ സാധ്യത കണക്കിലെടുത്ത് തീരത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. കണ്ണൂരില്‍ ആദികടലായി ക്ഷേത്രം, പയ്യാമ്പലം, മുഴുപ്പിലങ്ങാട് ബീച്ച് , തലശേരി ജഗന്നാഥ ക്ഷേത്രം തുടങ്ങി നിരവധി സ്ഥലങ്ങളിലായിരുന്നു ബലിതര്‍പ്പണം. പാലക്കാട് കല്‍പ്പാത്തി പുഴയിലും പട്ടാമ്പി ഐവര്‍മഠത്തിലുമായിരുന്നു ചടങ്ങുകള്‍.
കോഴിക്കോട് വരക്കല്‍ കടപ്പുറത്താണ് ബലിയിടാന്‍ സൗകര്യമൊരുക്കിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  2 months ago
No Image

വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി

Kerala
  •  2 months ago
No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago
No Image

കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  2 months ago