ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടനവും ശുചിത്വ വിദ്യാലയ പ്രഖ്യാപനവും
തിരുവമ്പാടി: സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച ബയോഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനവും ശുചിത്വ വിദ്യാലയ പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് മുക്കം മുഹമ്മദ് നിര്‍വഹിച്ചു.
ഭക്ഷണാവശിഷ്ടങ്ങളും മറ്റും ഉപയോഗപ്പെടുത്തി ഗ്യാസ് ഉല്പാദിപ്പിച്ച് ഉച്ചഭക്ഷണ പാചകത്തിനായി ഉപയോഗപ്പെടുത്തും. ഇത് സ്കൂളിലെ ജൈവകൃഷിക്കും ഉപകാരപ്രദമാകും. ശുചിത്വ വിദ്യാലയമായി പ്രഖ്യാപിച്ചിട്ടുള്ള സ്കൂളിന്റെ വിവിധ ഭാഗങ്ങള്‍ വൃത്തിയായി നിലനിര്‍ത്തുന്നതിന് ജെ.ആര്.സി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്പോര്‍ട്സ്, പരിസ്ഥിതി കാര്‍ഷിക ക്ലബിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ശുചിത്വ സേനയ്ക്ക് രൂപം നല്കി.
സ്കൂള്‍ മാനേജര്‍ ഫാ. ജോസ് ഓലിയക്കാട്ട് അധ്യക്ഷനായി. പ്രധാനാധ്യാപകന് കെ.എം സണ്ണി, പ്രിന്‍സിപ്പല്‍ വിപിന്‍ എം. സെബാസ്റ്റ്യന്‍, പി.ടി.എ പ്രസിഡന്റ് തങ്കച്ചന് പുരയിടത്തില്‍, കാര്‍ഷിക ക്ലബ് കണ്‍വീനര്‍ ജെയിംസ് ജോഷി, അധ്യാപകരായ ഷാജി അഗസ്റ്റിന്, ടോംസ് ടി. സൈമണ്‍, ലിന്‍സി ജോസഫ്, മിനിമോള്‍ തോമസ്, അശ്വിന് കല്ലാനോട്, വിദ്യാര്‍ഥി പ്രതിനിധി മുഹമ്മദ് അനസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."