കുരുന്നുകളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി
എരുമേലി: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് ഇളമ്പള്ളി ഗവ. യു.പി സ്‌കൂളില്‍ ഡോ.എന്‍.ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷനാകും.
സ്‌കൂളിലെ നവീകരച്ച സയന്‍സ് ലാബ് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന്‍ താമരശ്ശേരി, വിപുലീകരിച്ച ലൈബ്രറി പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജിജി അഞ്ചാനി, ജൈവ വൈവിധ്യ ഉദ്യാന നിര്‍മാണം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സണ്ണി പാമ്പാടി എന്നിവര്‍ ഉദ്ഘാടനം ചെയ്യും. കോട്ടയം ഡയറ്റ് പ്രിന്‍സിപ്പല്‍ പ്രേമകുമാര്‍ കെ.വി ആമുഖ പ്രഭാഷണം നടത്തും.
ഫോട്ടോ അനാച്ഛാദനം,സ്‌പോര്‍ട്‌സ് കിറ്റ് സ്വീകരണം, കൃഷിത്തോട്ടം ഉദ്ഘാടനം, പാചക കണക്ഷന്‍ ഉദ്ഘാടനം, പഠന നേട്ടം കലണ്ടര്‍, പുരസ്‌കാര വിതരണം, ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കല്‍ തുടങ്ങിയവയും ചടങ്ങില്‍ നടക്കും.
പാലാ ഡി.ഇ.ഒ സജിന സ്വാഗതവും ഡി.പി.ഒ മാണി ജോസഫ് നന്ദിയും പറയും. എരുമേലി പഞ്ചായത്തിലെ എല്‍.പി സ്‌കൂളുകളില്‍ ഇത്തവണ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ മിഠായിക്ക് പകരം പകരം ലഡു വിതരണം ചെയ്യും. എല്‍.പി വിഭാഗം സ്‌കൂളുകളില്‍ കുട്ടികളെ സ്വീകരിക്കാന്‍ മധുരവുമായി പൊലിസുമുണ്ടാകും. എരുമേലി പൊലിസ് സ്റ്റേഷന്‍ പരിധിയിലുളള സ്‌കൂളുകളില്‍ ട്രാഫിക് നിയന്ത്രണത്തിന് രാവിലെ മുതല്‍ പൊലിസുകാരുണ്ടാകും. തൊപ്പിയണിയിച്ചും പൂക്കള്‍ നല്‍കിയുമാണ് കുട്ടികളെ ഒന്നാം ക്ലാസിലേക്ക് കയറ്റുക. മുട്ടപ്പളളിയില്‍ അക്ഷരങ്ങള്‍ കോര്‍ത്ത മാലകളിട്ട് ഒന്നാം ക്ലാസിലേക്ക് കുട്ടികളെ സ്വീകരിക്കും. പഞ്ചായത്ത് തല പ്രവേശനോത്സവം ഉദ്ഘാടനം രാവിലെ പത്തിന് നെടുംകാവ് വയല്‍ ഗവ.എല്‍ പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് കൃഷ്ണകുമാര്‍ നിര്‍വഹിക്കും.
വാര്‍ഡംഗം റെജിമോള്‍ ശശി, പി.ടി.എ വൈസ് പ്രസിഡന്റ് ഷീജ സന്തോഷ്, ഹെഡ്മിസ്ട്രസ് പി.വി ലളിത തുടങ്ങിയവര്‍ പ്രസംഗിക്കും.
എരുമേലി സെന്റ്റ് തോമസ് എല്‍.പി സ്‌കൂളില്‍ വാര്‍ഡംഗം ജെസ്‌ന ഉദ്ഘാടനം നിര്‍വഹിക്കും. മുക്കൂട്ടുതറ പനയ്ക്കവയല്‍ സ്‌കൂളില്‍ ഉദ്ഘാടനത്തോടൊപ്പം പഞ്ചായത്ത് അനുവദിച്ച എല്‍സിഡി പ്രൊജക്ടറും കംപ്യൂട്ടറുംവാര്‍ഡംഗം പ്രകാശ് പുളിക്കന്‍ ഉദ്ഘാടനം ചെയ്യും.
മുക്കൂട്ടുതറ ജെസിഐ ചാപ്റ്ററാണ് സൗജന്യമായി പഠനോപകരണങ്ങള്‍ നല്‍കുന്നത്. ഹെഡ്മിസ്ട്രസ് എലിസബത്ത് പി വര്‍ഗീസ്, പി.ടി.എ പ്രസിഡന്റ് മനോജ് എന്നിവര്‍ പ്രസംഗിക്കും.
മുട്ടപ്പളളി ഗവ.എല്‍.പി സ്‌കൂളില്‍ അക്ഷരഹാരം അണിയിച്ച് ലഡുവും പൂക്കളും നല്‍കി കുട്ടികളെ സ്വീകരിക്കും.
പ്രവേശനോത്സവം വാര്‍ഡംഗം കുഞ്ഞമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റര്‍ രാജു തോമസ്, പി.ടി.എ പ്രസിഡന്റ് സോജി കെ ബാബു പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."