HOME
DETAILS

തരുവണ-നിരവില്‍പുഴ റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു

  
backup
October 10 2018 | 04:10 AM

%e0%b4%a4%e0%b4%b0%e0%b5%81%e0%b4%b5%e0%b4%a3-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d

തരുവണ: വെള്ളമുണ്ടയിലെ കര്‍മ്മസമിതിക്കും നാട്ടുകാര്‍ക്കും പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരും കരാറുകാരനും കൊടുത്ത വാക്കുപാലിച്ചു. തരുവണ-വെള്ളമുണ്ട-നിരവില്‍പ്പുഴ റോഡിന്റെ നിര്‍മാണ ജോലികള്‍ ആരംഭിച്ചു.
സമരത്തിനൊരുങ്ങിയ നാട്ടുകാരോട് മെറ്റല്‍ നിരത്തുന്ന ജോലികള്‍ തിങ്കളാഴ്ച തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കല്‍പ്പറ്റ ഓഫിസില്‍ നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു. കാലാവസ്ഥ മോശമല്ലെങ്കില്‍ മെക്കാഡം ജോലികളും ചെയ്യുമെന്ന് കരാറുകാരന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മഴ ആയതിനാല്‍ തിങ്കളാഴ്ചക്ക് പകരം ചൊവ്വാഴ്ചയാണ് മെറ്റല്‍ നിരത്തുന്ന ജോലി തുടങ്ങിയത്. കുഴികളിലെ വെള്ളം വറ്റിച്ചാണ് പ്രവൃത്തി തുടങ്ങിയത്. രാത്രി മഴ ആയിരുന്നതിനാല്‍ രാവിലെ ജോലി തുടങ്ങാനായില്ല. ഉച്ചയോടെ മെറ്റല്‍ നിരത്തി തുടങ്ങി. തരുവണ മുതല്‍ വെള്ളമുണ്ട വരെയാണ് ആദ്യഘട്ടം. രണ്ടാംഘട്ടം മഴ കുറഞ്ഞാല്‍ ഈമാസം 20ന് തുടങ്ങും. ഇതിനിടെ റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്നതിന് കെ.എസ്.ഇ.ബിക്ക് കരാറുകാരന്‍ നല്‍കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങിയത് വിവാദമായിരുന്നു. കെ.എസ്.ഇ.ബിക്ക് നല്‍കാനുള്ള അഞ്ചര ലക്ഷം രൂപ പണമായി സ്വീകരിക്കാന്‍ കഴിയാത്തതിനാല്‍ പണം കൊണ്ടുചെന്നപ്പോള്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ സ്വീകരിക്കാതിരുന്നതായിരുന്നുവെന്ന് കരാറുകാരന്‍ പറയുന്നു.
പകരം കൊടുത്ത ചെക്ക് കരാറുകാരന്റെ ഒ.ഡി അക്കൗണ്ടിന്റേതായിരുന്നു. ഉദ്യോഗസ്ഥര്‍ രണ്ട് ദിവസം കഴിഞ്ഞ് ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചപ്പോഴേക്കും ഒ.ഡിയുടെ പലിശ പിടിച്ചതിനാല്‍ ആവശ്യത്തിന് ബാലന്‍സില്ലാതെ ചെക്ക് മടങ്ങി. പകരം തുക 562,144 രൂപ തിങ്കളാഴ്ച അക്കൗണ്ട് വഴി കെ.എസ്.ഇ.ബിക്ക് കരാറുകാരന്‍ നല്‍കി. ഇതോടെ ഈ ആഴ്ച തന്നെ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുമെന്നുറപ്പായി. തടസമുള്ള മരങ്ങള്‍ മുറിച്ചു മാറ്റലാണ് മറ്റൊരു ജോലി. വനം വകുപ്പിന്റെ അനുമതി കിട്ടിയതിനാല്‍ മരങ്ങള്‍ ഈ ആഴ്ച ലേലം ചെയ്യുമെന്നാണ് അറിയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; യുവതിയ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; കരൂര്‍ സ്വദേശി കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  a month ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  a month ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  a month ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  a month ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  a month ago
No Image

അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  a month ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  a month ago