HOME
DETAILS

അറവ് നിരോധനം: കിസാന്‍സഭ സുപ്രിം കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കും

  
backup
June 01 2017 | 00:06 AM

%e0%b4%85%e0%b4%b1%e0%b4%b5%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%95%e0%b4%bf%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%ad-%e0%b4%b8

 

കല്‍പ്പറ്റ: കന്നുകാലികളെ ഇറച്ചിക്കായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ കര്‍ഷകരുടെ അവകാശം സംരക്ഷിക്കാന്‍ അഖിലേന്ത്യ കിസാന്‍സഭ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യഹരജി നല്‍കുമെന്ന് ട്രഷറര്‍ പി കൃഷ്ണപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലെയും ക്ഷീരകര്‍ഷകരും ഹരജിയില്‍ കക്ഷിചേരും.
ഇതോടൊപ്പം സര്‍ക്കാര്‍ ഉത്തരവിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ രണ്ടിന് ഡല്‍ഹിയില്‍ കര്‍ഷക-കര്‍ഷക തൊഴിലാളി സംഘടനകളുടെ യോഗം ചേരും.
കാലിചന്തയില്‍ കാലികച്ചവടം നിരോധിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പോത്തിനെ കശാപ്പുചെയ്യരുതെന്ന് രാജ്യത്തെവിടെയും നിയമമില്ല. നിയമത്തിന് വിരുദ്ധമായി ചട്ടം ഉണ്ടാക്കാന്‍ പ്രധാനമന്ത്രിക്ക് അവകാശമില്ല. എന്നിട്ടും പോത്തിനെ വില്‍ക്കാനുള്ള കര്‍ഷകരുടെ അവകാശം നിഷേധിച്ചത് എന്തിനാണെന്ന് പ്രധാനമന്ത്രി വിശദീകരിക്കണം. ചന്ത നിരോധിക്കുന്നത് കരാര്‍ കൃഷി നടപ്പാക്കാനാണ്. 2015ലെ ബജറ്റില്‍ കാര്‍ഷികമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നൂറു ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. 17ലെ ബജറ്റില്‍ രാജ്യത്താകെ കരാര്‍കൃഷി നടപ്പാക്കാന്‍ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു.
പാല്‍പ്പൊടിയും പാക്കറ്റ് മാംസവും നിര്‍മിക്കുന്ന വന്‍കിട കമ്പനികളുടെ കരാര്‍ കര്‍ഷകരാക്കി രാജ്യത്താകെയുള്ള കന്നുകാലി വളര്‍ത്തുന്ന കര്‍ഷകരെ മാറ്റുക എന്നതാണ് കന്നുകാലികളെ വില്‍ക്കാനുള്ള അവകാശം നിഷേധിച്ചതിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്.
ഗോവധത്തിനെതിരേ ഹിന്ദുജനങ്ങളില്‍ വികാരമുണ്ട് എന്ന ആര്‍.എസ്.എസ് പ്രചാരണത്തിന്റെ മറവില്‍ പോത്തുകളെ വില്‍ക്കരുതെന്ന ഉത്തരവിറക്കിയത് പാല്‍പ്പൊടി-മാട്ടിറച്ചി കമ്പനികളെ സഹായിക്കാനാണെന്നും കൃഷ്ണപ്രസാദ് കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  9 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  30 minutes ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  30 minutes ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  an hour ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago