HOME
DETAILS

ജലസ്രോതസുകള്‍ മലിനമാക്കുന്നത് ക്രിമിനല്‍ കുറ്റമാക്കും: മന്ത്രി

  
backup
October 10 2018 | 04:10 AM

%e0%b4%9c%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a4%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%bf%e0%b4%a8%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d

ആലപ്പുഴ: ജലസ്രോതസുകള്‍ മലിനമാക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം കൊണ്ടുവരുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ്. ആലപ്പുഴയിലെ പ്രധാന കനാലുകള്‍ നവീകരിക്കുന്നതിന് 108 കോടി രൂപയുടെ പ്രവൃത്തികള്‍ നടക്കുകയാണ്. ഇതിനുപുറമേ 14 ഇടത്തോടുകളുടെ ആഴം കൂട്ടുന്ന പണിയും നടത്തും.
ആലപ്പുഴ നഗരസഭയിലെ മുതലപ്പൊഴി നവീകരണത്തിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മാലിന്യസംസ്‌കരണരംഗത്ത് സംസ്ഥാനത്തിനാകെ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് ആലപ്പുഴ കാഴ്ചവയ്ക്കുന്നത്. അതോടൊപ്പം ജലസ്രോതസുകളുടെ സംരക്ഷണത്തിനും ജില്ല കൃത്യമായ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.
വരട്ടാര്‍ പുഴ നവീകരണം സംസ്ഥാനത്താകെ തന്നെ ഈ ദിശയില്‍ പ്രവര്‍ത്തനത്തിന് വലിയ പ്രചോദനമാണ് നല്‍കിയത്. തിരുവനന്തപുരത്തെ മാലിന്യ കൂമ്പാരമായിരുന്ന പാര്‍വതീ പുത്തനാറിന്റെ നവീകരണത്തിന് വരട്ടാര്‍ പുനരുജ്ജീവനമാണ് മാതൃകയായത്-അദ്ദേഹം പറഞ്ഞു.
ചെറുപ്പകാലത്ത് നമ്മള്‍ അനുഭവിച്ച സൗഭാഗ്യവും സന്തോഷവും നമ്മുടെ മക്കള്‍ക്ക് നിഷേധിക്കരുതെന്ന് ചടങ്ങില്‍ അധ്യക്ഷനായ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. അവര്‍ പുഴയിലും പറമ്പിലും കളിച്ചും മീന്‍ പിടിച്ചും വളരട്ടെ. കനാലുകളുടെ നവീകരണത്തിന്റെ മുഖ്യലക്ഷ്യം ഇതാണെന്ന് അദ്ദേഹം പറഞ്ഞു.
പൊഴിയിലേക്കു മാലിന്യം വലിച്ചെറിയുന്ന നമ്മുടെ ശീലങ്ങളില്‍ മാറ്റം വരുത്തണം. ഇനിയങ്ങനെയുണ്ടാകില്ലെന്ന് ഓരോരുത്തരും തീരുമാനിക്കണം. കനാലുകളുടെയും ഉപകനാലുകളുടേയും നവീകരണം മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബണ്ടുകെട്ടിയടച്ച് ചെളിനീക്കം ചെയ്തായിരിക്കും. ഇതോടൊപ്പം ആവശ്യമായ സ്ഥലങ്ങളില്‍ ബണ്ടുകളുടെ ബലപ്പെടുത്തലും ഉണ്ടാകുമെന്ന് നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഫിലിപ്പ് മത്തായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണന്‍, കൗണ്‍സിലര്‍മാരായ ബേബി ലൂയീസ്, പ്രദീപ്കുമാര്‍, ജോസ് ചെല്ലപ്പന്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.പി ഹരന്‍ബാബു പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍; അന്വേഷണസംഘം ഭീഷണിപ്പെടുത്തുന്നുവെന്ന് മകന്‍ ഷാഹിന്‍

Kerala
  •  2 months ago
No Image

ജിദ്ദ ഇന്റർനാഷണൽ ഷോപ്പിംഗ് സെന്ററിൽ വൻ തീപിടുത്തം, കോടിക്കണക്കിന് റിയാലിന്റെ നാശനഷ്ടം

Saudi-arabia
  •  2 months ago
No Image

ഒരു ഫോണ്‍കോളില്‍ എല്‍.ഡി.എഫ് പഞ്ചായത്തുകള്‍ വരെ താഴെ വീഴും; മുന്നറിയിപ്പുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

വിവാദങ്ങള്‍ക്കിടെ ക്ഷേത്രദര്‍ശനം;  മാടായിക്കാവില്‍ ശത്രുസംഹാര പൂജ നടത്തി എ.ഡി.ജി.പി അജിത്കുമാര്‍

Kerala
  •  2 months ago
No Image

ശുചിമുറി മാലിന്യം ഒഴുകുന്ന കൂറ്റന്‍ പൈപ്പ് പൊട്ടിത്തെറിച്ചു;  യാത്രികര്‍ക്കും വാഹനങ്ങള്‍ക്കും മനുഷ്യ വിസര്‍ജ്യം കൊണ്ട് അഭിഷേകം

International
  •  2 months ago
No Image

ഇസ്‌റാഈലിനെ മുട്ടുകുത്തിച്ച ഒരേഒരു നേതാവ്, പോരാട്ട സംഘത്തിന് രാഷ്ട്രീയ മുഖം നല്‍കിയ കരുത്തന്‍

International
  •  2 months ago
No Image

കേരളത്തില്‍ ആദ്യമായിട്ടല്ല ഒരു എ.ഡി.ജി.പി ആര്‍.എസ്.എസ് അധികാരിയെ കാണുന്നത്; ആര്‍.എസ്.എസ് നേതാവ് എ.ജയകുമാര്‍

Kerala
  •  2 months ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

അതീവ വിസ്മയം മലബാറിലെ ഈ മിനി ഗവി...! പോവാം സഞ്ചാരികളേ കക്കാടം പൊയിലിലേക്ക് 

justin
  •  2 months ago
No Image

പ്രകാശ് കാരാട്ട് സി.പി.എം കോ-ഓര്‍ഡിനേറ്റര്‍; ചുമതല പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നത് വരെ

National
  •  2 months ago