കൊല്ലപ്പെടുമെന്ന് ഞാന്‍ ഭയക്കുന്നു; ഉന്നാവോ അപകടത്തിന് മുന്‍പ് യു.പി സര്‍ക്കാരിന് അഭിഭാഷകന്റെ കത്ത്; നടപടിയെടുക്കാതെ യോഗി സര്‍ക്കാര്‍
ലഖ്‌നൗ: താന്‍ കൊല്ലപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കാര്‍ അപകടത്തിനു മുമ്പ് താന്‍ കത്തെഴുതിയിരുന്നതായി ഉന്നാവോ കേസിലെ പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ഞാന്‍ കൊല്ലപ്പെടുമെന്ന് ഭയക്കുന്നു. അതുകൊണ്ടുതന്നെ ആയുധം കൊണ്ടുനടക്കാനുള്ള ലൈസന്‍സ് ഉടന്‍ ആവശ്യപ്പെട്ടായിരുന്നു യു.പി സര്‍ക്കാരിന് കത്തയച്ചത്. ജില്ലാ മജ്‌സ്‌ട്രേറ്റിന് അയച്ച കത്തില്‍ വക്കീല്‍ വ്യക്തമാക്കി.
ഹിന്ദിയില്‍ എഴുതിയ കത്തില്‍ കഴിഞ്ഞവര്‍ഷം താന്‍ ലൈസന്‍സ് നേടിയിരുന്നെങ്കിലും യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ സമ്മര്‍ദം കാരണം ഒന്നും നല്‍കിയില്ലെന്നും കത്തില്‍ പറയുന്നു. ജൂലൈ 15നാണ് അഭിഭാഷകന്‍ സര്‍ക്കാരിന് കത്തയച്ചിരുന്നത്.
നേരത്തെ തനിക്കു പ്രതി ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ഭീഷണിയുണ്ടെന്നും ജീവന്‍ അപകടത്തിലാണെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കയച്ച കത്ത് ഏറെ വൈകിയാണ് കിട്ടിയിരുന്നത്. ജൂലൈ 12ന് അയച്ച കത്ത് 30നാണ് കിട്ടിയതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
ജൂലായ് ഏഴ്, എട്ട് തിയതികളിലായി എം.എല്‍.എയുടെ ആളുകള്‍ ഭീഷണിപ്പെടുത്തിയതിന്റെ വിവരങ്ങള്‍ ചീഫ് ജസ്റ്റിസിനയച്ച കത്തിലുണ്ട്.
എന്നാല്‍ പെണ്‍കുട്ടിയും അഭിഭാഷകനും ഭയന്നതുുപോലെത്തന്നെ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ കാറപകടത്തില്‍ ഇവര്‍ക്ക് സാരമായ പരുക്കേല്‍ക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ടുപേര്‍ അപകടത്തില്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി റായ്ബറേലിയില്‍ ആശുപത്രിയിലാണ്.
അതേസമയം ഉന്നാവോ സംഭവം പരിഗണിച്ച സുപ്രിംകോടതി കേസില്‍ വിചാരണകള്‍ ഇനി ഡല്‍ഹിയില്‍ നടത്തണമെന്ന് ഉത്തരവിട്ടു. പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത് ഉള്‍പ്പെടെയുള്ള അഞ്ച് കേസുകളുടെ വിചാരണകളാണ് ഡല്‍ഹിയില്‍ നടത്തണമെന്ന് സുപ്രികോടതി ഉത്തരവിട്ടത്. കേസില്‍ എല്ലാ ദിവസവും വാദം കേള്‍ക്കണം. ഇതിനായി പ്രത്യേക ജഡ്ജിയെ നിയമിക്കണമെന്നും വിചാരണ 45 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും സുപ്രിംകോടതി ഉത്തരവില്‍ പറയുന്നു. അതേസമയം പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും ദൈനംദിന ചെലവുകള്‍ക്ക് 25 ലക്ഷം രൂപ നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശ് പൊലിസിന്റെ സുരക്ഷ ഒരുതരത്തിലും അംഗാകരിക്കാനാകില്ലെന്ന് നിരീക്ഷിച്ച സുപ്രിംകോടതി പെണ്‍കുട്ടിക്കും കുടുംബത്തിനും സിആര്‍പിഎഫ് സുരക്ഷ നല്‍കണമെന്നും നിര്‍ദേശിച്ചു. നേരത്തെ 10 പേരടങ്ങിയ യു.പി പൊലിസ് സംഘമാണ് പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. എന്നാല്‍ ഇതില്‍ ഏഴുപേര്‍ ജോലിയില്‍നിന്ന് മാറിനില്‍ക്കുകയായിരുന്നു. മൂന്നുപേര്‍ മാത്രമാണ് സുരക്ഷാ ചുമതല നിര്‍വഹിച്ചിരുന്നത്. ഇതു ചൂണ്ടിക്കാട്ടിയാണ് സി.ആര്‍.പി.എഫ് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."