ഏകസിവില്‍കോഡ് വൈവിധ്യങ്ങളുടെ സൗന്ദര്യം തകര്‍ക്കും: ഹൈദരലി തങ്ങള്‍
കോഴിക്കോട്: ഏകസിവില്‍കോഡ് നടപ്പിലാക്കിയാല്‍ ഇന്ത്യയിലെ വൈവിധ്യങ്ങളുടെ സൗന്ദര്യം ഇല്ലാതാവുമെന്നും നാനാത്വത്തില്‍ ഏകത്വവും ബഹുസ്വരതയും ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
കോര്‍ഡിനേഷന്‍ കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച ഏക സിവില്‍കോഡ് പ്രതിഷേധസംഗമത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്ര വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് വേരൂന്നാന്‍ കഴിയാതെ പോയതു രാജ്യത്ത് നിലനില്‍ക്കുന്ന കെട്ടുറപ്പിന്റെ ഫലമാണെന്നും മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന നല്‍കിയതാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഏകസിവില്‍കോഡ് ഒരു മതത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും ഏല്ലാ മതങ്ങളേയും അതു ബാധിക്കുമെന്നും രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം അതല്ലെന്നും സംഗമത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഫാ. ആന്റണി കൊഴുവനാല്‍, പി. ഉണ്ണീന്‍കുട്ടി മൗലവി, കെ.പി കുഞ്ഞിക്കണ്ണന്‍, ഡോ. ഹുസൈന്‍ മടവൂര്‍, കെ.ടി കുഞ്ഞിക്കണ്ണന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍, പി.സുരേന്ദ്രന്‍, കെ.പി.രാമനുണ്ണി, ഡോ. ഫസല്‍ ഗഫൂര്‍, അബുല്‍ ഖൈര്‍ മൗലവി, എന്‍ജിനീയര്‍ പി. മമ്മദ്‌കോയ, കെ.പി.എ.മജീദ്, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, സി. മോയിന്‍കുട്ടി, കെ.എസ്. ഹംസ, എം.സി മായിന്‍ഹാജി, ഉമര്‍ പാണ്ടികശാല, ഡോ. മജീദ് സ്വലാഹി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."