മഹാത്മാഗാന്ധി, കസ്തൂര്‍ബാ ഗാന്ധി 150ാം ജന്മജയന്തി ജില്ലയില്‍ രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷം
എടപ്പാള്‍: മഹാത്മാ ഗാന്ധി, കസ്തൂര്‍ബ ഗാന്ധി 150ാം ജന്മവാര്ഷികാഘോഷം രണ്ടുവര്‍ഷം നീണ്ടു നില്ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്താന്‍ ഗാന്ധിയന്‍ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 22ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന കേരള സര്‍വോദയ മണ്ഡലത്തിന്റെ നേതൃത്വത്തിലുള്ള ഗാന്ധി സന്ദേശ യാത്രക്ക് 29ന് ജില്ലയില്‍ സ്വീകരണം നല്‍കാനും തവനൂരില്‍ ചേര്‍ന്ന ജില്ലാ തല ആഘോഷസമിതി യോഗം തീരുമാനിച്ചു. രാവിലെ ഒന്‍പതിന് കസ്തൂര്‍ബഗാന്ധി സന്ദര്‍ശിച്ച പൊന്നാനിയിലെ പൈതൃക ഭവനത്തില്‍ നിന്നാരംഭിച്ച് തവനൂര്‍, ഗാന്ധിജിയുടെ ചിതാഭസ്മ നിമജ്ജനം നടത്തിയ തിരുന്നാവായ, കോട്ടക്കല്‍, മമ്പുറം എന്നിവിടങ്ങളിലെ സ്വീകരണ ശേഷം കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗാന്ധി ചെയറില്‍ സമാപിക്കും.
22 മുതല്‍ 2020 ഒക്ടോബര്‍ 22 വരെ നീണ്ടു നില്ക്കുന്ന ആഘോഷ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഫിറോസ് ഖാന് അണ്ണക്കമ്പാട് അധ്യക്ഷനായി. സര്‍വോദയ മണ്ഡലം മുന്‍ സംസ്ഥാന അധ്യക്ഷനും നവതി നിറവിലെത്തിയ ഗാന്ധിയനുമായ തായാട്ട് ബാലന് ഉദ്ഘാടനം ചെയ്തു. ഗാന്ധി അനുസ്മരണം മുന്‍ എം.പി സി.ഹരിദാസ് നടത്തി.
മുളക്കല്‍ മുഹമ്മദലി ചെയര്‍മാനും ഫിറോസ് ഖാന് അണ്ണക്കമ്പാട് ജനറല്‍ കണ്‍വീനറുമായി 101 അംഗ ജില്ലാതല ആഘോഷസമിതിയും രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."